Advertisement

12 വർഷത്തിനു ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്നു; ചിത്രീകരണം ഉടൻ

September 8, 2021
2 minutes Read
mohanlal shaji kailas movie
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്നു. സൗണ്ട് ഓഫ് ബൂട്ട്, ബാങ്കോക്ക് സമ്മർ, പ്രാണ തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ രാജേഷ് ജയരാമനാണ് ഈ ചിത്രത്തിലും തിരക്കഥ എഴുതിയിരിക്കുന്നത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ചിത്രം സംവിധാനം ചെയ്യും. ഈ വർഷം ഒക്ടോബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 2019ൽ പുറത്തിറങ്ങിയ റെഡ് ചില്ലീസ് ആണ് ഇരുവരും ഒന്നിച്ച അവസാനത്തെ സിനിമ. (mohanlal shaji kailas movie)

അടുത്തിടെ മമ്മൂട്ടിക്കും മോഹൻലാലിനും ​യുഎഇ ഗോൾഡൻ വീസ നൽകിയിരുന്നു. കലാമേഖലയിൽ നൽകിയ സംഭാവന പരി​ഗണിച്ചാണ് യുഎഇയുടെ അം​ഗീകാരം. പിന്നീട് നടി നൈല ഉഷ, നടൻ ടൊവിനോ തോമസ് എന്നിവർക്കും യുഎഇ ഗോൾഡൻ വീസ നൽകി. ബിസിനസുകാർ, ഡോക്​ടർമാർ, കോഡർമാർ, മികച്ച വിജയം നേടിയ വിദ്യാർഥികൾ, ഗവേഷകർ എന്നിവരടക്കം വിവിധ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക്​ യുഎഇ ​ഗോൾഡൻ വിസ നൽകി വരുന്നുണ്ട്.

Read Also : ഒരു കുടുംബാംഗത്തെ പോലെ സ്നേഹിച്ചു, എല്ലാവരോടും കടപ്പെട്ടിരിക്കുന്നു ; ആശംസകള്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി

ഇന്നലെ മമ്മൂട്ടിയുടെ ജന്മദിനത്തിൽ മോഹൻലാൽ അദ്ദേഹത്തിന് ആശംസകൾ നേർന്നു. ഇതുപോലൊരു പ്രതിഭയ്ക്കൊപ്പം ജീവിക്കാനാകുന്നു എന്നത് തന്നെ സുകൃതമാണെന്നാണ് മോഹൻലാൽ പറഞ്ഞത്. സഹോദരന്റെ നിറവിശേഷമായ വാത്സല്യം കൊണ്ടും, ജ്യേഷ്ഠ തുല്യമായ കരുതൽ കൊണ്ടും, വ്യക്തി ജീവിതത്തിലേയും പ്രൊഫഷണൽ ജീവിതത്തിലേയും എല്ലാ ഉയർച്ച താഴ്ചകളിലും, സന്തോഷത്തിലും സങ്കടത്തിലും താങ്ങായി ഒപ്പം നിൽക്കുന്ന സാന്നിധ്യമാണ് തന്റെ ജീവിതത്തിൽ മമ്മൂട്ടിയെന്നും മോഹൻലാൽ പറഞ്ഞു.

ജിജോ പുന്നൂസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ മലയാളത്തിലെ ആദ്യ 70എംഎം ചിത്രമായ പടയോട്ടത്തിലാണ് മമ്മൂട്ടിയും മോഹൻലാലും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. തുടർന്ന് അൻപതോളം ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. അതിരാത്രം, സന്ധ്യക്കു വിരിഞ്ഞ പൂവ്, അടിമകൾ ഉടമകൾ, അടിയൊഴുക്കുകൾ തുടങ്ങി എടുത്തുപറയേണ്ട എത്രയോ ചിത്രങ്ങൾ. മമ്മൂട്ടി ചിത്രത്തിൽ മോഹൻലാലും, ലാൽ ചിത്രത്തിൽ മമ്മൂട്ടിയും അതിഥിയായി എത്തി.

ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നമ്പർ 20 മദ്രാസ് മെയിൽ, മനു അങ്കിൾ, നരസിംഹം തുടങ്ങിയ ചിത്രങ്ങൾ ആ വിഭാഗത്തിൽപ്പെട്ട ചിത്രങ്ങളാണ്. ഇരുവരും ഒരുമിച്ച് ഒറ്റ ഫ്രെയിമിലെത്തുമ്പോൾ അഭിനയത്തിന്റെ രണ്ട് വേറിട്ട തലങ്ങളാണ് പ്രേക്ഷകർക്ക് മുന്നിൽ തെളിയുക. ഹരികൃഷ്ണൻസും ട്വന്റി ട്വന്റിയുമാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ച മുഴുനീള സിനിമകൾ. ഇനിയൊരു മമ്മൂട്ടി-മോഹൻലാൽ കൂട്ടുകെട്ടിന് കാത്തിരിക്കുകയാണ് ആരാധകർ.

Story Highlight: mohanlal shaji kailas movie soon

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement