വീട്ടിലെത്തിയ മൂർഖനോട് തിരികെ പോകാൻ അഭ്യർത്ഥിച്ച് സ്ത്രീ; വിഡിയോ

തന്റെ വീട്ടിലേക്ക് അപ്രതീക്ഷിതമായി എത്തിയ ഒരു കുഞ്ഞതിഥിയോട് വീട്ടിൽ നിന്ന് ഇറങ്ങിത്തരണമെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നത്. ഇനി ആരാണ് ആ കുഞ്ഞതിഥി എന്നറിയേണ്ടേ? അതൊരു കുഞ്ഞു മൂർഖനാണ്. പാമ്പെന്നു കേട്ടാലേ പമ്പ കടക്കുന്ന ആളുകളാണ് ഭൂരിപക്ഷവും, എന്നാൽ അതിന് നേരെ വിപരീതമാണ് വിഡിയോയിലെ സ്ത്രീ.
Read Also : വിവാഹത്തിന് എത്തിയില്ല; അതിഥികളോട് 17,000 രൂപ നൽകാൻ ആവശ്യപ്പെട്ട് ദമ്പതികൾ
സ്ത്രീ മൂർഖനോട് തന്റെ വീട്ടിൽ നിന്ന് പുറത്ത് പോകുവാൻ വളരെ മൃദുവായ സ്വരത്തിൽ ആവശ്യപ്പെടുന്നത് നമുക്ക് വിഡിയോയിൽ കാണാൻ സാധിക്കും. ഒരു കൊച്ചു കുട്ടിയോട് സംസാരിക്കുന്നതിന് സമാനമായ രീതിയിലാണ് അവർ പാമ്പിനോട് സംസാരിക്കുന്നത്. അതിശയകരമായ ഈ സംഭവം നടന്നത് കോയമ്പത്തൂരിലാണ്. ഒരു വടി കൊണ്ട് പാമ്പിനെ ചെറുതായി തട്ടി കൊണ്ടാണ് അവർ സംസാരിക്കുന്നത്. പാമ്പിനെ കണ്ട് പേടിച്ച് പരിഭ്രാന്തയാകുന്നതിന് പകരം പാമ്പിനോട് ഗേറ്റിന് പുറത്ത് പോകാൻ സൗമ്യമായി നിർദേശിക്കുകയാണ് അവർ. കൂടാതെ, പാമ്പിനെ പിന്നീട് കാണുകയാണ് എങ്കിൽ പാൽ നൽകാമെന്ന് വാഗ്ദാനാവും അവർ നൽകുന്നുണ്ട്.
വീഡിയോയുടെ അവസാനം, വീടിന് പുറത്ത് പാമ്പ് തെന്നിമാറുന്നത് കാണാം. മൂർഖനോട് ഇനി ഇങ്ങോട്ടേക്ക് വരരുതെന്നും അതിന്റെ സുരക്ഷയ്ക്കായി കൂടുതൽ മനുഷ്യരുള്ളയിടത്തേക്ക് ചെല്ലരുതെന്നും സ്ത്രീ അഭ്യർത്ഥിക്കുന്നുണ്ട്.
വിഡിയോ വൈറലായതോടെ നിരവധി പേരാണ് സ്ത്രീയുടെ സ്നേഹത്തോടെയുള്ള പെരുമാറ്റത്തെ അഭിനന്ദിച്ചത്.
Story Highlight: Women Cobra Viral Video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here