Advertisement

കാണാതായ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് മരിച്ച നിലയില്‍

September 9, 2021
Google News 1 minute Read
Body Of Missing National Conference Leader Found

കാണാതായ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ത്രിലോചന്‍ സിംഗ് വസീറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി മോതി നഗറിലെ ഫ്‌ളാറ്റിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം.

സെപ്റ്റംബര്‍ മൂന്നു മുതലാണ് ത്രിലോകന്‍ സിംഗ് വസീറിനെ കാണാതായത്. മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തുണ്ടായിരുന്ന മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് മരിച്ചത് വസീറാണെന്ന് വ്യക്തമായത്. ഫോറന്‍സിക് പരിശോധനാഫലം പുറത്തുവന്നാല്‍ മരണകാരണം വ്യക്തമാവുമെന്ന് പൊലീസ് പറഞ്ഞു.

സെപ്റ്റംബര്‍ മൂന്നിന് കാനഡയിലേക്ക് പോകാന്‍ വസീര്‍ തീരുമാനിച്ചിരുന്നു. വിമാനത്താവളത്തില്‍ എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം നടത്തിയെങ്കിലും വിവരം ലഭിച്ചിരുന്നില്ല.

Story Highlight: Body Of Missing National Conference Leader Found

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here