Advertisement

കര്‍ണാലിലെ സംഭവ പരമ്പര; അന്വേഷണം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍

September 9, 2021
1 minute Read

ഹരിയാനയിലെ കര്‍ണാലില്‍ അരങ്ങേറിയ സംഭവങ്ങളുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. കര്‍ഷക നേതാക്കള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ് വ്യക്തമാക്കി.

കര്‍ണാലില്‍ ഓഗസ്റ്റ് ഇരുപത്തിയെട്ടിന് നടന്ന കര്‍ഷക സമരത്തിനിടെ ഉണ്ടായ പൊലീസ് അതിക്രമത്തില്‍ പത്തോളം സമരക്കാര്‍ക്ക് പരുക്കേറ്റിരുന്നു. കര്‍ണാലിലെ ബി.ജെ.പി ഓഫിസില്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ സംബന്ധിക്കുന്ന പരിപാടിയിലേക്ക് കടക്കാന്‍ ശ്രമിച്ച കര്‍ഷകര്‍ക്കെതിരെ പൊലീസ് ലാത്തിചാര്‍ജ് പ്രയോഗിക്കുകയായിരുന്നു. ഗതാഗതം സ്തംഭിപ്പിച്ച സമരക്കാര്‍ ദേശീയപാത ഉപരോധിക്കുകയും ചെയ്തിരുന്നു.

Story Highlight: Haryana to ‘probe entire Karnal episode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top