Advertisement

പ്രസ്‌താവനകൾ നടത്തുമ്പോൾ ജാഗ്രത വേണമെന്ന് ജലീലിനോട് മുഖ്യമന്ത്രിയുടെ നിർദേശം

September 9, 2021
Google News 2 minutes Read

എ ആർ നഗർ സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇ ഡി അന്വേഷണം ആവശ്യപ്പെട്ടതിനെ തുടർന്ന് കെ ടി ജലീലിനെ മുഖ്യമന്ത്രി വിളിപ്പിച്ചു. പ്രസ്‌താവനകൾ നടത്തുമ്പോൾ ജാഗ്രത വേണമെന്നും ജലീലിനോട് മുഖ്യമന്ത്രി നിർദേശം നൽകി. സഹകരണ ബാങ്കുകളിലെ ഇ ഡി അന്വേഷണമെന്ന ആവശ്യം പാർട്ടി നിലപാടിന് വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

സഹകരണ മേഖലയുമായി ബന്ധപ്പെട്ടു എന്തെങ്കിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കേണ്ട ചുമതല സംസ്ഥാന സർക്കാരിനാണ് ഇത് മറികടന്നുകൊണ്ട് കേന്ദ്ര ഏജൻസികൾക്ക് ഇതിൽ ഇടപെടാനുള്ള അവസരം നൽകുന്നതാണ് ജലീലിന്റെ പ്രസ്‌താവന. ഇക്കാര്യത്തിലുള്ള നീരസം മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കുകയും ചെയ്‌തിരുന്നു.

Read Also : തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മാപ്പുസാക്ഷികൾ ഉണ്ടായേക്കില്ല: കസ്റ്റംസ്

ഇ ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ ടി ജലീൽ. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച്ച. മുഖ്യമന്ത്രിയെ കണ്ടെന്ന് സ്ഥിരീകരിച്ച് കെ ടി ജലീൽ ഫേസ്ബുക്കിൽ പ്രതികരിച്ചു. പി കെ കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ ഇടപാട് കണ്ടെത്താനുള്ള പോരാട്ടം തുടരും. 2006 ൽ ലക്ഷ്യം കണ്ടിട്ടുണ്ടെങ്കിൽ 2021 ലും പോരാട്ടം ലക്ഷ്യം കാണും. സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ ശക്തമായ നടപടിയെടുക്കുന്ന സർക്കാരാണിത്. എ ആർ നഗർ പൂരം വെടിക്കെട്ട് അധികം വൈകാതെ കാരത്തോട്ട് തുടങ്ങുമെന്നും കെ ടി ജലീൽ പറഞ്ഞു.

കെ ടി ജലീലിന്റെ ഫേസ്ബുക് പോസ്റ്റ് :

ഇന്ന് രാവിലെ മുഖ്യമന്ത്രിയെ കണ്ടു. വിശദമായി കാര്യങ്ങൾ സംസാരിച്ചു. കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ- ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരും. 2006ൽ കച്ച മുറുക്കി ഉടുത്ത് ഇടതുപക്ഷ പിന്തുണയോടെ അങ്കത്തട്ടിൽ അടരാടി ലക്ഷ്യം കണ്ടിട്ടുണ്ടെങ്കിൽ 2021 ലും പോരാട്ടം ലക്ഷ്യം കാണും. സാമ്പത്തിക തട്ടിപ്പുകൾക്കും വെട്ടിപ്പുകൾക്കുമെതിരെ ശക്തമായ നടപടിയെടുക്കുന്ന സർക്കാരാണ് കേരളത്തിലെ പിണറായി സർക്കാർ. ലീഗ് നേതാക്കൾക്ക് എന്തും ആഗ്രഹിക്കാം. “ആഗ്രഹങ്ങൾ കുതിരകളായിരുന്നെങ്കിൽ ഭിക്ഷാംദേഹികൾ പോലും സവാരി ചെയ്തേനെ” എന്ന വരികൾ എത്ര പ്രസക്തം!
ലീഗ് സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളൂ.
AR നഗർ പൂരത്തിൻ്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ട് തുടങ്ങും. തീയ്യണക്കാൻ തിരൂരങ്ങാടിയിലെ ‘ഫയർ എൻജിൻ’ മതിയാകാതെ വരും!! മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ സ്ക്രീൻ ഷോട്ടാണ് ഇമേജായി കൊടുത്തിരിക്കുന്നത്.

Story Highlight: KT Jaleel meets-pinarayivijayan-ed-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here