Advertisement

ആറ് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ നാലിന്

September 9, 2021
1 minute Read
rajyasabha election

ഒഴിവുവന്ന ആറ് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ നാലിന് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചു. സെപ്തംബര്‍ 22 വരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസരം.

തമിഴ്‌നാട്, മഹാരാഷ്ട്ര, അസം, പശ്ചിമബംഗാള്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. നാല് സംസ്ഥാനങ്ങളില്‍ ഓരോ സീറ്റുകളിലും തമിഴ്‌നാട്ടിലെ രണ്ട് സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. കാലാവധി പൂര്‍ത്തിയായ പുതുച്ചേരിയിലെ ഒരു രാജ്യസഭാ സീറ്റിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍ ഗോപാലകൃഷ്ണന്റെ രാജ്യസഭാ കാലാവധി ഒക്ടോബര്‍ ആറിന് അവസാനിക്കും.

Read Also : ത്രിപുരയിൽ സിപിഐഎം-ബിജെപി സംഘർഷം; പത്തോളം പേർക്ക് പരിക്ക്

ബംഗാള്‍, അസം, തമിഴ്‌നാട്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ രാജിവച്ചതോടെയാണ് അഞ്ചുസീറ്റുകള്‍ ഒഴിവുവന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജീവ് ശങ്കര്‍റാവു മരണപ്പെട്ടതോടെയാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്.

Story Highlight: rajyasabha election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top