Advertisement

നിയമസഭാ കയ്യാങ്കളിക്കേസ് കറുത്ത അധ്യായം; മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ: രമേശ് ചെന്നിത്തല

September 9, 2021
Google News 2 minutes Read
ramesh chennithala

നിയമസഭാ കയ്യാങ്കളി കേസ് കറുത്ത അധ്യായമാണെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്ന് വിശ്വസിക്കുന്നു. സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി എസ് സുരേശനെ നിയമിക്കുമെന്നാണ് പ്രതീക്ഷ. ഇല്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.എന്നാൽ ചെന്നിത്തലയ്ക്കും അഭിഭാഷക പരിക്ഷത്തിനും തടസ ഹർജി നൽകാൻ അധികാരമില്ലെന്നായിരുന്നു സ്‌പെഷ്യൽ പ്രോസിക്യൂഷന്റെ നിലപാട്.

Read Also : നിയമസഭാ കയ്യാങ്കളി കേസ്; രമേശ് ചെന്നിത്തലയുടെ ഹർജി തള്ളി

അതേസമയം നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രിം കോടതി വരെ നിയമപോരാട്ടം നടത്തിയതിനാൽ തനിക്ക് തടസ ഹർജി ഫയൽ ചെയ്യാൻ അധികാരമുണ്ടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വാദം. കേസിൽ അപരിചിതരെ കക്ഷി ചേർക്കാൻ കഴിയില്ലെന്ന് വിധിയിൽ സി ജെ എം കോടതി വ്യക്തമാക്കി.അതേസമയം പ്രതികളുടെ വിടുതൽ ഹർജികളുടെ വാദം കോടതി ഈ മാസം 23 ന് കേൾക്കും.

Read Also : നിയമസഭ കയ്യാങ്കളി; പ്രതികളുടെ വിടുതൽ ഹർജിക്കെതിരായ തടസ്സ ഹർജിയിൽ കോടതി ഇന്ന് വിധി പറയും

Story Highlight: Ramesh chennithala on Assembly ruckus case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here