Advertisement

തമിഴ്‌നാട്ടില്‍ പിഞ്ചുകുഞ്ഞിന്റെ തല കടിച്ചെടുത്ത് തെരുവ് നായ നടുറോഡില്‍

September 9, 2021
2 minutes Read
Stray dog spotted on road with baby’s head

തമിഴ്‌നാട്ടില്‍ പിഞ്ചുകുഞ്ഞിന്റെ തല കടിച്ചെടുത്ത് തെരുവ് നായ നടുറോഡിലിറങ്ങി. മധുരയിലെ ബിബിക്കുളം എന്ന സ്ഥലത്ത് ഇന്നലെയാണ് സംഭവം. സ്ഥലത്തെത്തിയ പൊലീസ് നായയെ ഓടിച്ച ശേഷം കുഞ്ഞിന്റെ തല ആശുപത്രിയിലേക്ക് മാറ്റി.

അയ്യനാര്‍ എന്ന ആളാണ് കുഞ്ഞിന്റെ തല കടിച്ചെടുത്ത് നായ അലഞ്ഞു നടക്കുന്നത് ആദ്യം കണ്ടത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്നാണ് പൊലീസ് എത്തി നടപടി സ്വീകരിച്ചത്. കുഞ്ഞിന്റെ പ്രായമോ മരണകാരണമോ വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. ഫോറന്‍സിക് പരിശോധന നടക്കുന്നുണ്ടെന്നും കുഞ്ഞിനെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും പൊലീസ് വ്യക്തമാക്കി.

നായയ്ക്ക് അഴുക്കുചാലില്‍ നിന്നാകാം തല ലഭിച്ചതെന്നാണ് പൊലീസ് കരുതുന്നത്. തലയില്‍ നിന്ന് മണ്ണിന്റെ സാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
മരണശേഷം കുട്ടിയുടെ തല ഛേദിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും നായ കുഞ്ഞിനെ ആക്രമിക്കാനുള്ള സാധ്യത കുറവാണെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.

Story Highlight: Stray dog spotted on road with baby’s head

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top