Advertisement

നോര്‍വീജിയന്‍ എംബസി പിടിച്ചെടുത്ത് താലിബാന്‍; പുസ്തക ശേഖരം നശിപ്പിച്ചു

September 9, 2021
Google News 6 minutes Read
Taliban taking over Norwegian embassy

കാബൂളിലെ നോര്‍വീജിയന്‍ എംബസി പിടിച്ചെടുത്ത് താലിബാന്‍. എംബസിയിലെ പുസ്തക ശേഖരങ്ങളും വൈന്‍ ബോട്ടിലുകളും താലിബാന്‍ നശിപ്പിച്ചു. ഇറാനിലെ നോര്‍വേ സ്ഥാനപതി സിഗ്‌വാല്‍ഡ് ഹേഗാണ് എംബസി താലിബാന്‍ പിടിച്ചെടുത്ത കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

എംബസികള്‍ അടക്കമുള്ള നയതന്ത്ര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കൈകടത്തില്ലെന്നാണ് താലിബാന്‍ ആദ്യം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പറഞ്ഞ വാക്കിന് വിരുദ്ധമായ നിലപാടാണ് താലിബാന്‍ സ്വീകരിച്ചിരിക്കുന്നത്.

അതിനിടെ പഞ്ജ്ഷീര്‍ സിംഹം എന്നറിയപ്പെടുന്ന അഫ്ഗാന്‍ വിമോചന കമാന്‍ഡര്‍ അഹമ്മദ് ഷാ മസൂദിന്റെ ഇരുപതാം ചരമ വാര്‍ഷിക ദിനത്തില്‍ താലിബാന്‍ അദ്ദേഹത്തിന്റെ ശവകുടീരം നശിപ്പിച്ചു. 1989 ല്‍ സോവിയറ്റ് യൂണിയനെ പരാജയപ്പെടുത്തിയ പോരാളികളില്‍ പ്രധാനിയായിരുന്നു ഷാ മസൂദ്. താലിബാനെതിരേയും അദ്ദേഹം പോരാട്ടം നയിച്ചിരുന്നു. ഷാ മസൂദിന്റെ ശവകുടീരം തകര്‍ത്തതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Story Highlight: Taliban taking over Norwegian embassy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here