കെ.എസ്.ആർ.ടി.സി.യിൽ സാമ്പത്തിക പ്രതിസന്ധിയുണ്ട്; ഈ അവസ്ഥയിൽ മുന്നോട്ട് പോകാനാകില്ല: ആന്റണി രാജു

കെ.എസ്.ആർ.ടി.സി. സി.എം.ഡി.യുടെ ലേ ഓഫ് നിർദേശം സർക്കാരിന് മുന്നിൽ വന്നിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കെ.എസ്.ആർ.ടി.സി.യിലെ അധികമുള്ള ജീവനക്കാരെ പിരിച്ചു വിടുന്നതടക്കമുള്ള കാര്യങ്ങളാണ് സി.എം.ഡി.യുടെ ലേ ഓഫ് നിർദേശം. നിർദേശം വന്നാൽ പരിശോധിച്ച് നയപരമായ തീരുമാനമെടുക്കുമെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു.
Read Also : പൊലീസുകാരെ കുടുക്കിയ ഹണിട്രാപ്പിൽ ആദ്യ കേസെടുത്തു
കെ.എസ്.ആർ.ടി.സി.സിയിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും ഈ അവസ്ഥയിൽ മുന്നോട്ട് പോകാൻ ബുദ്ധിമുട്ടാണെന്നും മന്ത്രി വ്യക്തമാക്കി. സാമ്പത്തിക അച്ചടക്കം വേണമെന്നും അധികമുള്ള ജീവനക്കാരെ പിരിച്ചു വിടുകയോ ലേ ഓഫ് ചെയ്യുകയോ വേണമെന്നും സി.എം.ഡി ബിജു പ്രഭാകർ പറഞ്ഞിരുന്നു. കെ.എസ്.ആർ.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേണ്ടിയാണ് 4000ത്തോളം തൊഴിലാളികൾക്ക് ലേ ഓഫ് നൽകാൻ സി.എം.ഡി ശുപാർശ നൽകിയത്. ജീവനക്കാരുടെ അഭിപ്രായം കൂടി തേടിയ ശേഷമേ തീരുമാനമെടുക്കും എന്നും മന്ത്രി അറിയിച്ചു.
Story Highlight: Financial crisis in KSRTC; Antony Raju
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here