പൊലീസുകാരെ കുടുക്കിയ ഹണിട്രാപ്പിൽ ആദ്യ കേസെടുത്തു

പൊലീസുകാരെ കുടുക്കിയ ഹണിട്രാപ്പിൽ ആദ്യ കേസെടുത്തു. കൊല്ലം റൂറൽ പൊലീസിലെ എസ്.ഐ.യുടെ പരാതിയിലാണ് കേസെടുത്തത്. അഞ്ചൽ സ്വദേശിയായ യുവതിക്കെതിരെയാണ് തിരുവനന്തപുരം പാങ്ങോട് പൊലീസ് കേസെടുത്തത്. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം ലക്ഷങ്ങൾ തട്ടിയെന്നാണ് പരാതി. കൂടുതൽ പൊലീസുകാരെ യുവതി കെണിയിൽ വീഴ്ത്തിയതായി സംശയിക്കുന്നു. ഹൈടെക് സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം നടത്തിയത്. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ സൈബർ ഡോമും ഹൈടെക് സെല്ലും സംയുക്തമായാണ് അന്വേഷണം ആരംഭിച്ചത്. സംസ്ഥാനത്ത് നിരവധി പൊലീസ് ഉദ്യോഗസ്ഥരാണ് ഹണിട്രാപ്പ് വലയിൽ അകപ്പെട്ടത്. ഇവരിൽ മിക്കവർക്കും ലക്ഷങ്ങൾ നഷ്ടമാകുകയും ചെയ്തു.
Read Also : നിപ വൈറസ്: 5 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്
അതേസമയം, വീഡിയോ കോൾ ഹണിട്രാപ്പ് തട്ടിപ്പിൽ ജാഗ്രത വേണമെന്ന് കേരള പൊലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഹണിട്രാപ്പിൽ പെട്ടാൽ തട്ടിപ്പുകാർക്ക് പണം കൈമാറരുതെന്നും ഉടൻ പൊലീസിൽ പരാതി നൽകണമെന്നുമായിരുന്നു നിർദേശം.
Story Highlight: Honeytrap first case filed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here