മിഠായിതെരുവിലെ തീപിടുത്തം; റിപ്പോർട്ട് തേടിയെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട് മിഠായിതെരുവിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് ഫയർഫോഴ്‌സിനോട് റിപ്പോർട്ട് തേടിയെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇടയ്ക്കിടെ തീ പിടുത്തമുണ്ടാകുന്നത് അന്വേഷിക്കും. ശാശ്വത പരിഹാരം കാണും. അശാസ്ത്രീയമായി സാധനങ്ങൾ സൂക്ഷിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു.കോഴിക്കോട് മിഠായിത്തെരുവിലെ തീ കെടുത്തിയെന്ന് അധികൃതർ അറിയിച്ചു. ഫയർ ഫോഴ്സ് മടങ്ങിപ്പോയെന്നും അധികൃതർ.
(PA Muhammed Riyaz)
Read Also : സ്ത്രീത്വത്തെ അപമാനിച്ചെന്ന ഹരിത നേതാക്കളുടെ പരാതി; പി. കെ നവാസ് അറസ്റ്റില്‍
കോഴിക്കോട് പാളയം ഭാഗത്തുള്ള വി.കെ.എം. ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ജെ.ആർ. ഫാൻസി സ്റ്റോറിന്റെ മൂന്നാം നിലയിലാണ് തീപിടിച്ചത്. മീഞ്ചന്ത, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലെ ഫയർ സ്റ്റേഷനുകളിൽ നിന്ന് അഞ്ച് യൂണിറ്റ് ഫയർ എഞ്ചിൻ സ്ഥലത്ത് എത്തി. രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
കെട്ടിടത്തിൽ കുടുങ്ങിയ ഒരു സ്ത്രീയെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. താഴത്തെ രണ്ടു നിലകളിലെയും മുഴുവൻ ആളുകളെയും ഓഴ്‌സിപ്പിച്ചു കഴിഞ്ഞു. എങ്ങനെയാണ് തീപിടുത്തം ഉണ്ടായെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.മിഠായിത്തെരുവിലെ തീ മുഴുവനായും കെടുത്തിയെന്ന് അധികൃതർ അറിയിച്ചു.
Story Highlight: fire happens-in-calicut-street-report-need-pamuhammedriyaz
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here