ഉത്തര്‍പ്രദേശ് മുന്‍മന്ത്രി ആത്മാറാം തോമര്‍ മരിച്ച നിലയില്‍

ഉത്തര്‍പ്രദേശിലെ മുന്‍ മന്ത്രിയും ബിജെപി നേതാവുമായ ആത്മാറാം തോമറിനെ മരിച്ച നിലയില്‍ കണ്ടെത്തി. യുപിയിലെ ബാഗ്പതിലെ വീട്ടില്‍ കഴുത്തില്‍ ടവല്‍ കൊണ്ട് ചുറ്റിയ നിലയിലായിരുന്നു മൃതദേഹം.
ഇന്ന് രാവിലെ സഹോദരന് വിജയ് വീട്ടിലെത്തിയപ്പോഴാണ് തോമറിനെ മരിച്ച നിലയില്‍ കണ്ടത്. സംഭവ സമയത്ത് വീട്ടില്‍ കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നില്ല. തോമറിന്റെ മൊബൈല്‍ ഫോണും കാറും കാണാനില്ലെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോഗ് സ്വാഡും ഫോറന്‍സിക് സംഘവും പരിശോധന നടത്തി. സംഭവത്തില്‍ കൊലപാതക സാധ്യത സംശയിക്കുന്നുണ്ട്. വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.
Story Highlight: Former UP Minister Found Dead
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!