മണ്ണാർക്കാട് നെല്ലിപ്പുഴയിലെ തീപിടുത്തം; അഗ്നിശമന സേനയ്‌ക്കെതിരെ ആരോപണവുമായി ഹോട്ടലുടമ

മണ്ണാർക്കാട് നെല്ലിപ്പുഴ ഹിൽ വ്യൂ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ അഗ്നിശമന സേനയ്‌ക്കെതിരെ ആരോപണവുമായി ഹോട്ടലുടമ ഫായിദാ ബഷീർ. അഗ്നിശമന സേന എത്താൻ വൈകിയതാണ് തീപടരാൻ കാരണമായതെന്ന് ഹോട്ടൽ ഉടമ ആരോപിച്ചു.
ഹോട്ടലും ഫയർസ്റ്റേഷനും തമ്മിൽ ആകെ ആറ് കിലോമീറ്റർ ദൂരം മാത്രമാണെന്നും പത്ത് മിനിറ്റിനുള്ളിൽ എത്താവുന്നിടത്ത് ഒന്നര മണിക്കൂർ എടുത്തുവെന്നും ഹോട്ടൽ ഉടമ ആരോപിച്ചു.
എന്നാൽ ഹോട്ടൽ ഉടമയുടെ ആരോപണം അഗ്നിശമന സേന നിഷേധിച്ചു. ലാന്റ ഫോൺ തകരാറിലായതാണ് അറിയിപ്പ് കിട്ടാൻ വൈകിയതെന്നും ബി എസ് എൻ എല്ലിൽ നിരന്തരം ബന്ധപ്പെട്ടിട്ടും ശരിയാക്കിയില്ലെന്നും അഗ്നിശമനസേന വിശദീകരണം നൽകി. അതേസമയം തീപിടുത്തത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പാലക്കാട് എസ് പി ആർ വിശ്വനാഥ് അറിയിച്ചു
Read Also : നെല്ലിപ്പുഴ ഹിൽവ്യൂ ഹോട്ടലിൽ തീപിടുത്തം ; രണ്ട് മരണം
ഇന്ന് പുലർച്ചെയാണ് മണ്ണാർക്കാട് നെല്ലിപ്പുഴ ഹിൽ വ്യൂ ഹോട്ടലിൽ തീപിടുത്തം ഉണ്ടായത് . രണ്ട് പേർ മരിച്ചു. കോട്ടയ്ക്കൽ സ്വദേശികളായ ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. നാല് നിലകളുള്ള ഹോട്ടലിന്റെ താഴത്തെ നിലയിലാണ് തീപടർന്നത്. ഹോട്ടലിൽ ഉണ്ടായിരുന്ന ആളുകൾ തീപടർന്നപ്പോൾ ഓടി രക്ഷപ്പെട്ടു. മരണപ്പെട്ട രണ്ടുപേർ മുകളിലത്തെ നിലയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. അബോധാവസ്ഥയിലുള്ള ഇരുവരെയും പൊള്ളലിലേറ്റത്തിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
Read Also : പാലക്കാട് പുതുനഗരത്ത് പ്ലാസ്റ്റിക് ഗോഡൗണിൽ തീപിടുത്തം
Story Highlight: Hillview hotel fire: Hotel owner with allegations against fire force
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here