Advertisement

നിപ ഉറവിടം കണ്ടെത്താന്‍ ഊര്‍ജിത ശ്രമം; കാട്ടുപന്നികളില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചു

September 10, 2021
Google News 1 minute Read

നിപ വൈറസിന്റെ ഉറവിടം തേടി കാട്ടുപന്നികളില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചു. കോഴിക്കോട് മാവൂര്‍, ചാത്തമംഗലം ഭാഗങ്ങളില്‍ നിന്ന് വനംവകുപ്പ് പിടികൂടിയ കാട്ടുപന്നികളില്‍ നിന്നാണ് സാമ്പിള്‍ ശേഖരിച്ചത്. ഇവ ഭോപ്പാലിലെ ജന്തുരോഗ നിര്‍ണയ ലാബിലേക്ക് പരിശോധനയ്ക്കായി അയക്കും.

ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ഡോ.അരുണ്‍ സഖറിയുടെ നേതൃത്വത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു സാമ്പിള്‍ ശേഖരണം. വവ്വാലില്‍ നിന്നുള്ള സാമ്പിള്‍ ശേഖരണം ഇന്ന് രാത്രിയില്‍ ആരംഭിക്കും. വവ്വാലുകളുടെ ആവാസ കേന്ദ്രത്തില്‍ പ്രത്യേക കെണി ഒരുക്കിയാണ് പൂനെയില്‍ നിന്ന് വന്ന പ്രത്യക സംഘം വവ്വാലുകളെ പിടികൂടുന്നത്.

അതിനിടെ നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 4 എണ്ണം എന്‍.ഐ.വി. പൂനയിലും ഒരെണ്ണം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇതോടെ 73 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

Story Highlight: nipha collect samples

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here