ആർത്തുല്ലസിച്ച് താലിബാൻ ഭീകരർ; സൈനിക വിമാനത്തിന്റെ ചിറകിൽ കയർ കെട്ടി ഊഞ്ഞാലാടി താലിബാൻ; വൈറലായി വിഡിയോ

അഫ്ഗാനിസ്ഥാൻ താലിബാൻ കൈടക്കിയതോടെ നിരവധി വിഡിയോകളും ചിത്രങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. മുൻപ് കാബൂളിലെ അമ്യൂസ്മെന്റ് പാർക്കിൽ ആർത്തുല്ലസിക്കുന്ന ഭീകരരുടെ ദൃശ്യങ്ങൾ വൈറലായിരുന്നു. ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നതും അത്തരത്തിലൊരു വിഡിയോയാണ്. ഒരു സൈനിക വിമാനത്തിന്റെ ചിറകിൽ കയർ കെട്ടി ഊഞ്ഞാലാടുന്ന താലിബാൻ ഭീകരരുടെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്.
Read Also : തുർക്കി പ്രസിഡന്റിനെ മറികടന്ന് ഉദ്ഘാടന നാട മുറിച്ച് ബാലൻ; വിഡിയോ
ഒരു ചൈനീസ് ഉദ്യോഗസ്ഥനാണ് താലിബാൻ ഭീകരർ ആർത്തുല്ലസിച്ച് ഊഞ്ഞാലാടുന്ന വിഡിയോ പങ്കുവച്ചിരിക്കുന്നത്. വിമാനത്തിന്റെ ചിറകിൽ കയർ കെട്ടിയാടുന്ന ഭീകരരെ വിഡിയോയിൽ കാണാം. കാബൂളിലെ നിലവിലെ അവസ്ഥയെന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളിൽ വിഡിയോ പ്രചരിക്കുന്നത്. നിരവധി പേരാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
അഫ്ഗാനിസ്ഥാനിൽ നിന്ന് യു.എസ്. പിൻവാങ്ങിയതിന് ശേഷം താലിബാൻ സമ്പൂർണ സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരുന്നു. ശേഷം പുതിയ സർക്കാർ ചുമതല ഏൽക്കുകയും ചെയ്തു. ഒരു വശത്ത് താലിബാൻ നേതാക്കൾ സർക്കാർ ഏറ്റെടുക്കുമ്പോൾ മറു വശത്ത് താലിബാൻ പോരാളികൾ ആർത്തുല്ലസിക്കുകയാണ്.
Read Also : നോര്‍വീജിയന്‍ എംബസി പിടിച്ചെടുത്ത് താലിബാന്; പുസ്തക ശേഖരം നശിപ്പിച്ചു
താലിബാന്റെ ശരീഅത്ത് നിയമം വീണ്ടും നടപ്പിലാക്കിയതിനു ശേഷം അവിടെയുള്ള സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതം നരകമായി മാറിയിരിക്കുകയാണ്. പുതിയ നിയമങ്ങൾ അനുസരിച്ച്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അഫ്ഗാനിസ്ഥാനിൽ ഒരുമിച്ച് പഠിക്കാൻ കഴിയില്ല. ചുമതലയേറ്റ താലിബാൻ സർക്കാരിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കോ സ്ത്രീകൾക്കോ പ്രാതിനിധ്യമില്ലെന്ന് മാത്രമല്ല, ഐക്യരാഷ്ട്ര സഭയുടെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ട 14 തീവ്രവാദികൾക്കൂടി ആ ഭരണകൂടത്തിൻറെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്.
Story Highlight: Taliban turned planes to swings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here