വി. മുരളീധരനെതിരെ പി.ഡി.പി. നേതാവ് അബ്ദുൾ നാസർ മഅദനി

കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ പി.ഡി.പി. നേതാവ് അബ്ദുൾ നാസർ മഅദനി. മഅദനി ഭീകരവാദക്കേസിൽ ശിക്ഷിക്കപ്പെട്ടെന്ന മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് പ്രതികരണം. ഇരിക്കുന്ന പദവിയോട് മുരളീധരൻ നീതി പുലർത്തണമെന്നും മഅദനി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. താൻ ഏത് കേസിലാണ് ശിക്ഷിക്കപ്പെട്ടതെന്ന് മന്ത്രി വ്യക്തമാക്കണമെന്നും മഅദനി ആവശ്യപ്പെട്ടു.
നർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണയുമായി രംഗത്തെത്തിയപ്പോളാണ് കേന്ദ്രമന്ത്രി വി. മുരളീധരൻ പി.ഡി.പി നേതാവ് മഅദനിക്കെതിരെ വിമർശനം ഉയർത്തിയത്. ബിഷപ്പ് മുസ്ലിം സംഘടനകളെ അടച്ചാക്ഷേപിച്ചിട്ടില്ല. അതിന്റെ പേരിൽ എന്തിനാണ് മുസ്ലിം സംഘടനകൾ പ്രകടനം നടത്തുന്നത്. എന്ത് അടിസ്ഥാനത്തിലാണ് ഇവർ ഇത്തരത്തിലെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നത്. അബ്ദുൾ നാസർ മഅദനിയെ തെളിവിന്റെ അടിസ്ഥാനത്തിൽ ശിക്ഷിച്ചപ്പോൾ അയാളെ പുറത്തുവിടണമെന്ന് പ്രമേയം പാസാക്കിയ നിയമസഭയാണ് ഇവിടേയുള്ളത് എന്നാണ് വി. മുരളീധരൻ പറഞ്ഞത്.
Read Also : ‘ആരായാലും മാനദണ്ഡങ്ങള്‍ പാലിക്കപ്പെടണം’; ഡി രാജയെ തള്ളി കാനം രാജേന്ദ്രന്‍
അബ്ദുൾ നാസർ മഅദനിയുടെ ഫേസ്ബുക്ക് പോസ്റ്റ്;
കേന്ദ്രമന്ത്രിക്കും കുറച്ചു പരിസരബോധവും നിയമവിവരവുമൊക്കെ ആകാവുന്നതാണ്….ഏത് കോടതിയാണ് ശിക്ഷിച്ചത്? എപ്പോഴായിരുന്നു അത് ? വല്ലപ്പോഴുമൊക്കെ സത്യവും പറഞ്ഞു ശീലിക്കുന്നത് നല്ലതാണ് മാന്യന്മാരൊക്കെ ഇരിന്നിട്ടുള്ള പദവിയോട് അല്പമെങ്കിലും നീതി കാട്ടലാകാമല്ലോ?…..
Story Highlight: Abdul Nasar Madani FB post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here