Advertisement

എ ആർ ബാങ്ക് ക്രമക്കേട്; കുഞ്ഞാലിക്കുട്ടിക്കെതിരെ വീണ്ടും ആരോപണവുമായി കെ ടി ജലീൽ

September 11, 2021
1 minute Read

എ ആർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ വീണ്ടും ആരോപണവുമായി കെ ടി ജലീൽ. പല നിക്ഷേപകരും അക്കൗണ്ടിലുള്ള തുകയുടെ പകുതിപോലും സ്വന്തമായി ഇല്ലാത്തവരാണ് . നിക്ഷേപ പലിശയുടെ പകുതിയാണ് നിക്ഷേപകർക്ക് നൽകുന്നത്. വ്യാജ അക്കൗണ്ടിലുള്ള നിക്ഷേപങ്ങളുടെ പലിശ ഉൾപ്പെടെ എല്ലാം കമ്പനിക്കാണെന്ന് കെ ടി ജലീൽ ചൂണ്ടിക്കാട്ടി.

Read Also : തൃക്കാക്കര ഓണസമ്മാന വിവാദം; സമവായ നീക്കവുമായി ഡിസിസി

മുഖ്യമന്ത്രിയുടെ പ്രതികരണം കള്ളപ്പണ ഇടപാട് പുറത്ത് കൊണ്ട് വരാൻ കരുത്ത് നൽകുന്നു. എ ആർ നഗർ സഹകരണ ബാങ്കിൽ കള്ളപ്പണം നിക്ഷേപിച്ചത് പി കെ കുഞ്ഞാലിക്കുട്ടിയാണ്. ബാങ്കിലെ നിക്ഷേപകരുടെ സാമ്പത്തിക സ്ഥിതി പരിശോധിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുമെന്ന് കെ ടി ജലീൽ പറഞ്ഞു. നിലവിൽ സംസ്ഥാന സർക്കാർ ഏജൻസികളുടെ അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ടെന്നും കെ ടി ജലീൽ അഭിപ്രായപ്പെട്ടു.

കേരളത്തിലെ സഹകരണ ബാങ്കുകളുടെ കാര്യത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വരേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സഹകരണ മേഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെറ്റായ കാര്യങ്ങള്‍ ഉണ്ടായാല്‍ അതു പരിശോധിക്കുന്നതിനും നടപടി എടുക്കുന്നതിനും സഹകരണ വകുപ്പ് ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Story Highlight: AR Bank-ktjaleel-more evidences-against-kunjalikutty-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top