Advertisement

വ്യാജരേഖയുണ്ടാക്കി തോക്ക് ലൈസന്‍സ് നേടി; കണ്ണൂരില്‍ കശ്മീര്‍ സ്വദേശികള്‍ക്കെതിരെ കേസ്

September 11, 2021
Google News 1 minute Read
case againts kashmiris kannur

കണ്ണൂരില്‍ വ്യാജരേഖയുണ്ടാക്കി തോക്ക് ലൈസന്‍സ് നേടിയ മൂന്നുപേര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. രജൗരി സ്വദേശികളായ കശ്മീര്‍ സിംഗ്, കല്യാണ്‍ സിംഗ്, പ്രദീപ് സിംഗ് എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

എടിഎമ്മുകളില്‍ പണം നിറയ്ക്കുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥരായി പോകുന്നവരാണ് പ്രതികള്‍. പ്രതികള്‍ തോക്ക് കൈവശം വച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ ലൈസന്‍സുള്ള തോക്കാണിതെന്ന് വ്യക്തമായി. തുടരന്വേഷണത്തിലാണ് വ്യാജരേഖ ചമച്ചാണ് തോക്ക് ലൈസന്‍സ് നേടിയതെന്ന് തെളിഞ്ഞത്.

നേരത്തെ കൊച്ചിയിലും തിരുവനന്തപുരത്തും സമാന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനകം 24 പേര്‍ അറസ്റ്റിലായിട്ടുണ്ട്.

Story Highlight: case againts kashmiris kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here