Advertisement

രണ്ടാം വരവിൽ റൊണാൾഡോയ്ക്ക് അരങ്ങേറ്റം; ആദ്യ പതിനൊന്നിൽ റൊണാൾഡോ

September 11, 2021
2 minutes Read
Cristiano Ronaldo first match

മാഞ്ചസ്റ്റർ യുണൈറ്റഡിലെ രണ്ടാം വരവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക് ഇന്ന് ആദ്യ മത്സരം. ആദ്യ പതിനൊന്നിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കളത്തിൽ ഇറങ്ങും. യുണൈറ്റഡ് ജേഴ്‌സിയിൽ ന്യൂകാസിലിന് എതിരെയാണ് റൊണാൾഡോ ഇറങ്ങുക. ഇന്ത്യൻ സമയം വൈകീട്ട് 7:30നാകും ഓൾഡ് ട്രാഫോഡിൽ റൊണാൾഡോ വീണ്ടും അവതരിക്കുക. മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം ഇതിനോടകം തന്നെ വിറ്റഴിഞ്ഞു.

Read Also : ഐഎസ്എൽ: ഉദ്ഘാടന മത്സരത്തിനു മാറ്റമില്ല

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തന്റെ പഴയ തട്ടകമായ ഓൾഡ് ട്രാഫോഡിൽ തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാന്നിധ്യം ആഘോഷമാക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡും ആരാധകരും. പ്രീമിയർ ലീഗിനും ഇതൊരു പുത്തൻ ഉണർവാണ്.

വിഖ്യാതമായ ഏഴാം നമ്പർ ജേഴ്‌സി തന്നെയാണ് റൊണാൾഡോയ്ക്ക് യുണൈറ്റഡിലും ലഭിച്ചിരിക്കുന്നത്. മുൻപ് ഏഴാം നമ്പർ ജേഴ്‌സി ഉപയോഗിച്ചിരുന്ന ഉറുഗ്വായ് താരം എഡിൻസൺ കവാനി റൊണാൾഡോയ്‌ക്കായി ഈ നമ്പർ ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. താരം ഉറുഗ്വായ് ജേഴ്‌സിയിൽ ധരിക്കുന്ന 21ാ0 നമ്പർ സ്വീകരിക്കുകയും ചെയ്തു.

Story Highlight: Cristiano Ronaldo first match

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top