Advertisement

വിജയ് രൂപാണിയുടെ രാജി കൃത്യമായ കണക്കുകൂട്ടലിന്റെ ഭാഗമെന്ന് ജിഗ്നേഷ് മേവാനി

September 11, 2021
Google News 1 minute Read

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ രാജിയില്‍ പ്രതികരിച്ച് ജിഗ്നേഷ് മേവാനി എംഎല്‍എ. വിജയ് രൂപാണിയുടെ രാജി 2020 നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കൃത്യമായ കണക്കുകൂട്ടലിന്റെ ഭാഗമെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞു.

ട്വിറ്ററിലൂടെയായിരുന്നു ജിഗ്നേഷ് മേവാനിയുടെ പ്രതികരണം. പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ തന്നെ വിജയ് രൂപാണി രാജിവച്ചിരുന്നെങ്കില്‍ ജനങ്ങള്‍ ആ തീരുമാനത്തെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമായിരുന്നെന്ന് ജിഗ്നേഷ് മേവാനി ട്വിറ്ററില്‍ പറഞ്ഞു.

ഇന്ന് ഉച്ചതിരിഞ്ഞാണ് വിജയ് രൂപാണിയുടെ അപ്രതീക്ഷിത രാജി പ്രഖ്യാപനം. വിജയ് രൂപാണി സര്‍ക്കാര്‍ ഗുജറാത്തില്‍ കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിജയ് രൂപാണിയുടെ രാജിയോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിതിന്‍ പട്ടേല്‍, പാര്‍ത്ഥിപ് പട്ടേല്‍ ഉള്‍പ്പെടെയുള്ളവര്‍ പരിഗണനാ പട്ടികയിലുണ്ട്.

Story Highlight: Jignesh Mevani On Vijay Rupani Stunner

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here