ബ്രസീൽ ഇതിഹാസ താരം പെലെയുടെ ശസ്ത്രക്രിയ വിജയകരം

ബ്രസീൽ ഫുട്ബോൾ ഇതിഹാസ താരം പെലെയുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. പെലെയുടെ വൻകുടലിലെ ട്യൂമർ വിജയകരമായി നീക്കം ചെയ്‌തെന്ന് ആശിപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് 80കാരനായ പെലെയുടെ വൻകുടലിൽ ട്യൂമർ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ വൻകുടലിന്റെ വലതുഭാഗത്തായാണ് ട്യൂമർ കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ചയാണ് ശാരീരിക അസ്വസ്ഥകളെ തുടർന്ന് പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെന്ന് സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രി അറിയിച്ചു.
Read Also : പതിനാലാം സീസണിന്‍റെ രണ്ടാംഘട്ടം; ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലിനായി യുഎഇയിലേക്ക്
ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും താൻ സുഖമായിരിക്കുന്നതായും പെലെ സാമൂഹിക മാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചു. നിങ്ങളോടൊപ്പം ഒരുപാട് വിജയങ്ങൾ ഞാൻ ആഘോഷിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഞാനിതാ പുതിയൊരു പരീക്ഷണ സന്ധിയിലാണ്. മുഖത്തൊരു പുഞ്ചിരിയോടെയാണ് ഞാനിതിനെ നേരിടുന്നത്. പ്രിയപ്പെട്ട സുഹൃത്തുക്കളും കുടുബാംഗങ്ങളും സ്‌നേഹവുമായി എന്റെ ചുറ്റുമുണ്ട് എന്നത് വലിയ ശുഭാപ്തിവിശ്വാസം നൽകുന്നു’- പെലെ ട്വിറ്ററിൽ കുറിച്ചു.
ബ്രസീലിന്റെ എക്കാലത്തേയും വലിയ ഫുട്‌ബോൾ ഇതിഹാസമാണ് പെലെ. ബ്രസീലിനായി മൂന്ന് ലോകകപ്പ് നേടിയ പെലെ ലോക ഫുട്‌ബോളിൽ ഈ നേട്ടം കരസ്ഥമാക്കിയ ഏക കളിക്കാരനാണ്.
Story Highlight: Brazilian legend Pele’s surgery successful
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here