Advertisement

നിപ: 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി; മൃഗ സാമ്പിളുകളും നെഗറ്റീവ്

September 11, 2021
1 minute Read
nipha 20 more samples negative

നിപ രോഗലക്ഷണമുണ്ടായിരുന്ന 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രണ്ട് പേര്‍ ഹൈ റിസ്‌ക് കോണ്‍ടാക്ടില്‍ ഉണ്ടായിരുന്നവരാണ്. പതിനെട്ട് പേരുടെ സാമ്പിള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സജ്ജീകരിച്ച പ്രത്യേക ലാബിലാണ് പരിശോധിച്ചത്. ഇതോടെ 108 പേരുടെ സാമ്പിളുകളും നെഗറ്റീവായെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

അതിനിടെ കോഴിക്കോട് ചാത്തമംഗലത്തു നിന്ന് ശേഖരിച്ച മൃഗസാമ്പിളുകളില്‍ നിപ വൈറസ് സാന്നിധ്യമില്ല. ആടുകളുടേയും വവ്വാലുകളുടേയും സ്രവ പരിശോധനാഫലം നെഗറ്റീവായി. ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബില്‍ നിന്നുള്ള പരിശോധനാ ഫലമാണ് പുറത്തുവന്നിരിക്കുന്നത്.

നിപയുടെ ഉറവിടം കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ആടുകളുടേയും വവ്വാലുകളുടേയും സാമ്പിളുകള്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധിച്ചത്. 26 ആടുകളേയും അഞ്ച് വവ്വാലുകളേയുമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഈ പരിശോധനാഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

Story Highlight: nipha 20 more samples negative

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top