രാജ്യത്ത് ഇന്ന് 28,591 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പ്രതിദിന കേസുകളിൽ കുറവ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 28,591 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ പ്രതിദിന കേസുകളിൽ കുറവ്. പ്രതിദിന കേസുകളിൽ പകുതിയിലധികവും കേരളത്തിൽ നിന്നുള്ളതാണ്. 38,848 പേർ ഇന്ന് രോഗമുക്തരായി.
338 കൊവിഡ് മരണങ്ങളാണ് ഇന്ത്യയിൽ പുതുതായി റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 4,42,655 ആയി. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,32,36,921 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,24,13,345 പേരാണ് ഇതുവരെ രോഗമുക്തരായത്.
Read Also : കൊവിഡ് മരണം; കേന്ദ്രസർക്കാർ നയം സത്യവാങ്മൂലമായി സുപ്രിംകോടതിയിൽ സമർപ്പിച്ചു
അതേസമയം, ഇന്നലെ കേരളത്തിൽ 20,487 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂർ 2812, എറണാകുളം 2490, തിരുവനന്തപുരം 2217, കോഴിക്കോട് 2057, കൊല്ലം 1660, പാലക്കാട് 1600, മലപ്പുറം 1554, ആലപ്പുഴ 1380, കോട്ടയം 1176, വയനാട് 849, കണ്ണൂർ 810, ഇടുക്കി 799, പത്തനംതിട്ട 799, കാസർഗോഡ് 284 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 181 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,484 ആയി.
Story Highlight: Covid India new cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here