നേരിട്ടത് കടുത്ത നീതി നിഷേധം; ഹരിതയുടെ പുതിയ കമ്മിറ്റിയിൽ അതൃപ്‌തിയെന്ന് ഫാത്തിമ തെഹ്‌ലിയ

ഹരിത പുതിയ കമ്മിറ്റി പ്രഖ്യാപിച്ചതിൽ കടുത്ത അതൃപ്‌തിയെന്ന് എം എസ് എഫ് ദേശിയ അധ്യക്ഷ ഫാത്തിമ തെഹ്‌ലിയ. ഭാരവാഹിത്വത്തിലല്ല തെരെഞ്ഞെടുത്ത രീതിയോടാണ് വിയോജിപ്പെന്ന് ഫാത്തിമ തെഹ്‌ലിയ 24നോട് പറഞ്ഞു. കടുത്ത നീതി നിഷേധമാണ് ഹരിതയിലെ ഭാരവാഹികൾ നേരിട്ടത്.അതൃപ്തി മുസ്ലിം ലീഗ് നേതൃത്വത്തെ ഔദ്യോഗികമായി അറിയിക്കും.
തെരഞ്ഞെടുത്ത ഭാരവാഹികളോടല്ല അതൃപ്‌തി,തെരെഞ്ഞെടുത്ത രീതിയോടാണ് അതൃപ്‌തി. ഹരിത ഭാരവാഹികളെ തീരുമാനിക്കുമ്പോൾ എം എസ് ഭാരവാഹികളോട് അഭിപ്രയം തേടേണ്ടതാണ്. വാർത്ത വന്നപ്പോഴാണ് പുതിയ കമ്മിറ്റിയെ കുറിച്ചറിഞ്ഞതെന്നും ഫാത്തിമ തെഹ്‌ലിയ പറഞ്ഞു.
അതിനിടയിൽ ഹരിത വിവാദത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് പി എം എ സലാം പ്രതികരിച്ചു. ഹരിത ഭാരവാഹികൾക്ക് നിഗൂഢമായ ഉദ്ദേശ്യങ്ങൾ ഉണ്ടായിരുന്നെന്ന് ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം. പാണക്കാട് കുടുംബത്തിന്റെ തീരുമാനം ലംഘിക്കുന്നത് അംഗീകരിക്കാനാവില്ല. ഹരിത തർക്കത്തിന് കാരണം നവാസിന്റെ പരാമർശങ്ങളല്ല. തർക്കം മുൻപ് തന്നെ തുടങ്ങി, നവാസിന്റെ വാക്കുകൾ വീണുകിട്ടിയത് ആയുധമാക്കി.രാത്രിയിൽ പ്രശ്‌നം തീർത്തവർ രാവിലെ എതിർത്ത് വാർത്ത കൊടുക്കും.
അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ പാര്‍ട്ടിയിലായിരുന്നു പറയേണ്ടത്. എന്നാല്‍ നേതൃത്വത്തെ അറിയിക്കേണ്ടതിന് പകരം ചാനലുകളെ ആണ് അറിയിച്ചിരുന്നത്. നാല് വര്‍ഷമായി ഹരിതയുടെ യോഗത്തില്‍ പങ്കെടുക്കാത്തവര്‍ വരെ പരാതിയില്‍ ഒപ്പിട്ടിട്ടുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ലീഗ് നേതൃത്വം പലതവണ ഹരിത നേതാക്കളുമായി ചര്‍ച്ച നടത്തി. എന്നാല്‍ യോഗത്തില്‍ പ്രശ്‌നം തീര്‍ത്തവര്‍ ചാനലുകളില്‍ വന്ന് യോഗതീരുമാനത്തിന് എതിരായി വാര്‍ത്ത കൊടുത്തെന്നും സലാം പറഞ്ഞു.
Read Also : ഹരിതയ്ക്ക് പുതിയ നേതൃത്വം
എം.എസ്.എഫ് വനിതാ വിഭാഗമായ ഹരിതയുടെ പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ചു. പി.എച്ച് ആയിശ ബാനുവാണ് പുതിയ സംസ്ഥാന പ്രസിഡന്റ്. റുമൈസ റഫീഖ് ആണ് ജനറല്‍ സെക്രട്ടറി. പിരിച്ചുവിട്ട സംസ്ഥാന കമ്മിറ്റിയിലെ ട്രഷററായിരുന്നു ആയിശ ബാനു.
പുതിയ സംസ്ഥാന ഭാരവാഹികള്‍: പ്രസിഡന്റ് – ആയിശ ബാനു പി.എച്ച് (മലപ്പുറം) വൈസ് പ്രസിഡന്റുമാർ : നജ്‌വ ഹനീന (മലപ്പുറം) ഷാഹിദ റാശിദ് (കാസർഗോഡ്) അയ്ഷ മറിയം (പാലക്കാട്) ജനറൽ സെക്രട്ടറി: റുമൈസ റഫീഖ് (കണ്ണൂർ) സെക്രട്ടറിമാർ: അഫ്ഷില (കോഴിക്കോട്) ഫായിസ. എസ് (തിരുവനന്തപുരം) അഖീല ഫർസാന (എറണാകുളം) ട്രഷറർ: നയന സുരേഷ് (മലപ്പുറം).
Story Highlight: fathima thehalia-msf-about-new-haritha leaders-selection-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here