കൊവിഡ് രോഗി മരിച്ചെന്ന തെറ്റായ വിവരം നല്‍കി; ആലപ്പുഴ മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് നോട്ടിസ്
കൊവിഡ് രോഗി മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ച സംഭവത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് മനുഷ്യാവകാശ കമ്മിഷന്റെ നോട്ടിസ്. ആശുപത്രി സൂപ്രണ്ട് രണ്ടാഴ്ചക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.
ഗുരുതര വീഴ്ച സംഭവിക്കാനിടയാക്കിയ സാഹചര്യം സൂപ്രണ്ട് വിശദീകരിക്കണം. വെള്ളിയാഴ്ച കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നല്‍കിയതിനെ കുറിച്ച് വിശദീകരിക്കണമെന്നും നോട്ടിസില്‍ ആവശ്യപ്പെട്ടു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
കായംകുളം പള്ളിക്കല്‍ സ്വദേശി രമണന്‍ മരിച്ചെന്നാണ് ബന്ധുക്കളെ അറിയിച്ചത്. മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിയപ്പോഴാണ് അദ്ദേഹം ചികിത്സയില്‍ ആണെന്ന് മനസിലാക്കിയത്.
Story Highlight: medical suprent got notice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here