Advertisement

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന്; സംസ്ഥാനത്ത് 12 കേന്ദ്രങ്ങള്‍

September 12, 2021
Google News 1 minute Read
NEET exam 2021

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന് നടക്കും. സംസ്ഥാനത്തെ പന്ത്രണ്ട് നഗരപ്രദേശങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്. പരീക്ഷ നടത്തുന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്തത്.

നീറ്റിന്റെ പരിഷ്‌കരിച്ച അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍ ഇന്നലെ തന്നെ ലഭ്യമാക്കിയിരുന്നു. അഡ്മിറ്റ് കാര്‍ഡ് നേരത്തെ എടുത്തവര്‍ പുതിയത് ഡൗണ്‍ലോഡ് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. കൊവിഡ് സാഹചര്യത്തില്‍ കര്‍ശനമായ നിബന്ധനകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പരീക്ഷാ കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ ശരീരോഷ്മാവ് പരിശോധിക്കും. രോഗലക്ഷണങ്ങളുള്ളവര്‍ക്ക് പ്രത്യേക ക്ലാസ് മുറികള്‍ തയ്യാറാക്കിയിട്ടുണ്ട്.

പരീക്ഷാ കേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരിക്കല്‍ കൂടി ഉറപ്പാക്കണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍ ബിന്ദു നാഷണല്‍ ടെസ്റ്റിങ് ഏജന്‍സ് ഡയറക്ടര്‍ ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Read Also : നീറ്റ് യുജിസി പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം തള്ളി സുപ്രിംകോടതി

കൊവിഡ് ബാധിതരും ക്വാറന്റൈനില്‍ കഴിയുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയണമെന്നും അതനുസരിച്ചുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്നുമാണ് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുള്ളത്.

Story Highlight: NEET exam 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here