Advertisement

മുമ്പും വർഗീയ പരാമർശം നടത്തിയിരുന്നു; പാലാ ബിഷപ്പിനെ തള്ളി കന്യാസ്ത്രീകൾ

September 12, 2021
Google News 1 minute Read

നാർകോട്ടിക് ജിഹാദ് പരാമർശത്തിൽ ബിഷപ്പിനെ തള്ളി കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ. പാലാ ബിഷപ്പ് മുമ്പും വർഗീയ പരാമർശം നടത്തിയതായി കന്യാസ്ത്രീകൾ പറഞ്ഞു. കുറവിലങ്ങാട്ടെ ചാപ്പിലാണ് വർഗീയ പരാമർശം നടത്തിയത്. അന്നും തങ്ങൾ അതിനെ എതിർത്തുവെന്ന് കന്യാസ്ത്രീകൾ ചൂണ്ടിക്കാട്ടി.

Read Also : നാർകോട്ടിക് ജിഹാദ് പരാമർശം; പാലാ ബിഷപ്പിന് പൂർണ്ണ പിന്തുണയറിയിച്ച് ജോസ് കെ മാണി

അതേസമയം നാർകോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിന് പിന്തുണയറിയിച്ച് ജോസ് കെ മാണി രംഗത്തെത്തി. ബിഷപ്പ് ഉയർത്തിയത് സാമൂഹിക തിന്മയ്‌ക്കെതിരെയുള്ള ജാഗ്രതയാണെന്ന് ജോസ് കെ മാണി പ്രസ്‌താവനയിൽ വ്യക്തമാക്കി. മയക്ക് മരുന്നെന്ന സാമൂഹിക വിപത്ത് ചൂണ്ടിക്കാട്ടുകയും അതിനെതിരെ പ്രതികരിക്കുകയുമാണ് ബിഷപ്പ് ചെയ്‌തതെന്നും ജോസ് കെ മാണി.

അതേസമയം പ്രസ്താവനയില്‍ നാർകോട്ടിക് ജിഹാദ് പരാമര്‍ശമില്ല. ഇന്ന് ദീപിക പത്രത്തിലെ പാലാ ബിഷപ്പിനെ പിന്തുണച്ചുകൊണ്ടുള്ള ലേഖനത്തില്‍ ജോസ് കെ മാണി നിശബ്ദദ പാലിക്കുന്നതിനെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ ബിഷപ്പിനെ പിന്തുണച്ച് ജോസ് കെ.മാണി രംഗത്ത് വന്നിരുന്നത്.

Story Highlight: Nuns-against-palabishop-statement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here