ജമ്മുകശ്മീരില്‍ മേഘവിസ്ഫോടനത്തില്‍ ഒരു മരണം; നാല് പേരെ കാണാതായി

ജമ്മുകശ്മീരില്‍ മേഘവിസ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. ബാരമുള്ള ജില്ലയിലാണ് അതി തീവ്ര മേഘവിസ്ഫോടനം ഉണ്ടായത്. നാല് പേരെ കാണാതായി. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
ഡല്‍ഹിയിലും അതിര്‍ത്തി പ്രദേശങ്ങളിലും ഇന്നും ഇടിമിന്നലോടെയുള്ള കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. രാജ്യതലസ്ഥാനത്ത് 46 വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മഴയാണ് ഇന്നലെ പെയ്തത്. സെപ്റ്റംബര്‍ 17,18 തീയതികളിലും മഴ ശക്തമാകുമെന്നാണ് ഇപ്പോഴത്തെ നിരീക്ഷണം.
ഉത്തരാഖണ്ഡിലും ഹിമാചല്‍പ്രദേശിലും മഴതുടരുകയാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് തകര്‍ന്ന റോഡുകള്‍ ഇനിയും ഗതാഗതയോഗ്യമായില്ല. ഹിമാചല്‍ പ്രദേശിലെ കുളുവില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദേശീയപാത 305 ല്‍ ഗതാഗതം തടസ്സപ്പെട്ടു. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു. ഋഷികേശ് -ബദരീനാഥ് ദേശീയപാതയിലും മണ്ണിടിച്ചിലില്‍ ഗതാഗതം തടസപ്പെട്ടു. സെപ്റ്റംബര്‍ 25 ഓടെ ഉത്തരേന്ത്യയില്‍ മണ്‍സൂണ്‍ മടങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
Story Highlight: one person died cloud burst jammu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here