Advertisement

പിസിബി ചെയർമാനായി റമീസ് രാജ നാളെ ചുമതലയേൽക്കും

September 12, 2021
2 minutes Read
rameez raja pcb monday

പാകിസ്താൻ ക്രിക്കറ്റ് ബോർഡിൻ്റെ പുതിയ ചെയർമാനായി മുൻ പാക് താരവും കമൻ്റേറ്ററുമായ റമീസ് രാജ നാളെ ചുമതലയേൽക്കും. നാളെ നടക്കുന്ന ബോർഡ് ഓഫ് ഗവർണേഴ്‌സിന്റെ പ്രേത്യേക മീറ്റിംഗിൽ റമീസ് രാജയെ ചെയർമാൻ സ്ഥാനത്തേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കും. മുൻ ചെയർമാനായ ഇഹ്‌സാൻ മാനിയുടെ കാലാവധി അവസാനിച്ചതോടെയാണ് മുൻ താരത്തെ ചെയർമാനായി തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്. (rameez raja pcb monday)

റമീസ് രാജയെ ചെയർമാനായി പരിഗണിക്കണമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ് പിസിബിയോട് അഭ്യർത്ഥിച്ചത്. ക്രിക്കറ്റ് ബോർഡിൻ്റെ രക്ഷാധികാരി കൂടിയായ ഇമ്രാൻ ഖാന് ഇഹ്സാൻ മാനിയുടെ പ്രകടനത്തിൽ തൃപ്തി ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ റമീസ് രാജയെ ഇമ്രാൻ ഖാൻ പിന്തുണയ്ക്കുകയായിരുന്നു. ചെയർമാൻ സ്ഥാനത്തേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് തന്നെ ടി-20 ലോകകപ്പിനുള്ള ടീം സെലക്ഷനിൽ റമീസ് രാജ ഇടപെട്ടു എന്ന് പാക് മാധ്യമങ്ങൾ റീപ്പോർട്ട് ചെയ്തിരുന്നു.

Read Also : റമീസ് രാജ പിസിബി ചെയർമാൻ സ്ഥാനത്തേക്ക്

ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17ന് ആരംഭിക്കും. ഒക്ടോബർ 23 മുതലാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുക. ഒക്ടോബർ 24ന് ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും.

യോഗ്യതാ മത്സരങ്ങളിൽ ഒമാൻ-പാപ്പുവ ന്യൂ ഗിനിയ മത്സരമാണ് ആദ്യ നടക്കുക. സ്കോട്ട്ലൻഡ്, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകൾ. ഗ്രൂപ്പ് എയിൽ അയർലൻഡ്, നെതർലൻഡ്, ശ്രീലങ്ക, നമീബിയ എന്നീ ടീമുകളാണ് ഉള്ളത്. ഒക്ടോബർ 22 വരെയാണ് യോഗ്യതാ മത്സരങ്ങൾ. ഇരു ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾ സൂപ്പർ 12ൽ കളിക്കും.

സൂപ്പർ 12 മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ എന്നീ ടീമുകളാണ് ആദ്യം ഏറ്റുമുട്ടുക. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ മത്സരങ്ങളിലെ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവരും ബി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തുന്നവരും ഗ്രൂപ്പ് ഒന്നിൽ കളിക്കും. ഇന്ത്യ-പാകിസ്താൻ പോരാട്ടത്തോടെയാണ് ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങൾ ആരംഭിക്കുക. അഫ്ഗാനിസ്ഥാൻ, ന്യൂസീലൻഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് രണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ഇവർക്കൊപ്പം എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പിലുണ്ട്. നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.

Story Highlight: rameez raja pcb chairman monday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top