Advertisement

യുവതി പാറക്കുളത്തില്‍ മരിച്ച നിലയില്‍

September 12, 2021
Google News 1 minute Read
suicide

തിരുവനന്തപുരം പോത്തന്‍കോട് യുവതിയെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്ലാമൂട് സ്വദേശി മിഥുനയാണ് (22) മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മിഥുനയുടെ ഭര്‍ത്താവ് അഞ്ചുദിവസം മുന്‍പ് വാഹനാപകടത്തില്‍ മരിച്ചിരുന്നു.

പോത്തന്‍കോട് പ്ലാമൂടിന് സമീപം പാറക്കുളത്തില്‍ ഇന്ന് രാവിലെയാണ് മിഥുനയുടെ മൃതദേഹം കണ്ടെത്തിയത്. സമീപവാസികളാണ് ബന്ധുക്കളെയും പൊലീസിനെയും വിവരമറിയിച്ചത്.

Read Also : ഒറ്റപ്പാലത്തെ വീട്ടമ്മയുടെ കൊലപാതകം: കൊലയ്ക്ക് ശേഷം ഞരമ്പ് മുറിച്ചു; പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ 24ന്

മുട്ടത്തറയില്‍ കഴിഞ്ഞയാഴ്ച ഉണ്ടായ വാഹനാപകടത്തിലാണ് യുവതിയുടെ ഭര്‍ത്താവ് സൂരജ് മരിച്ചത്. ഇതിന്റെ മനോവിഷമത്തിലാണ് മിഥുന ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകും.

Story Highlight: suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here