പാലാ ബിഷപ്പിന്റെ നര്‍കോട്ടിക്‌സ് പരാമര്‍ശത്തിനെതിരെ സമസ്ത മുഖപത്രം

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നര്‍കോട്ടിക്‌സ് ജിഹാദ് പരാമര്‍ശത്തിനെതിരെ സമസ്ത മുഖപത്രം രംഗത്ത്. വിഷം ചീറ്റുന്ന നാവുകളും മൗനം ഭജിക്കുന്ന മനസ്സുകളും എന്ന പേരില്‍ സുപ്രഭാതം പത്രത്തിലെഴുതിയ എഡിറ്റോറിയലിലാണ് സമസ്തയുടെ വിമര്‍ശനം.
ബിഷപ്പ് നടത്തിയ നര്‍കോട്ടിക്‌സ് ജിഹാദ് പരാമര്‍ശത്തിന് തെളിവ് ഹാജരാക്കാന്‍ മുഖപത്രം ആവശ്യപ്പെട്ടു. വിദ്വേഷ പ്രസംഗം നടത്തിയതിന് സ്വന്തം പിതാവിനെ അറസ്റ്റ് ചെയ്ത ഛത്തിസ്ഗഡ് മുഖ്യമന്ത്രിയെ മാതൃകയാക്കണമെന്നും സമസ്ത ആവശ്യപ്പെട്ടു.
ആരോപണങ്ങള്‍ക്കടിസ്ഥാനമായ തെളിവുകള്‍ ബിഷപ്പും ബിഷപ്പിനെ അനുകൂലിക്കുന്ന പി സി ജോര്‍ജും ഹാജരാക്കണം. ബിഷപ്പ് ഉന്നയിച്ചതുപോലെയുള്ള ആരോപണം സത്യമെങ്കില്‍ അതിനുള്ള തെളിവുകളാണ് കൈമാറേണ്ടത്. എന്നാല്‍ കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷനുകളിലും ഇതുസംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടില്ലെന്നും മുഖപത്രം ചൂണ്ടിക്കാട്ടുന്നു.
Read Also : ക്രൈസ്തവ വിഭാഗങ്ങളെ മുന്നണിയോട് അടുപ്പിക്കാനൊരുങ്ങി ബിജെപി; തുഷാര്‍ വെള്ളാപ്പള്ളിയെ നിയോഗിച്ച് നേതൃത്വം
കേരളത്തില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുണ്ടെങ്കിലും അതിനെ മതവുമായി കൂട്ടിക്കെട്ടരുതെന്നും സമസ്ത വ്യക്തമാക്കുന്നു. അതേസമയം ബിഷപ്പിനെ അനുകൂലിച്ച് ദീപിക ദിനപ്പത്രവും രംഗത്തെത്തി. മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും നിശിതമായി വിമര്‍ശിച്ചാണ് ലേഖനം. ജാഗ്രത പുലര്‍ത്താന്‍ പറയുന്നത് അവിവേകമോ എന്ന തലക്കെട്ടോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രതികരണം മുസ്ലിം തീവ്രവാദികളെ ഭയന്നാകാമെന്നും ലേഖനത്തില്‍ വിമര്‍ശനമുണ്ട്. പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന് ഓര്‍ക്കണമെന്നും മുന്നറിയിപ്പ്. മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനേയും പി.ടി. തോമസ് എം.എല്‍.എ.യും കുറ്റപ്പെടുത്തിക്കൊണ്ടാണ് ലേഖനം.
Story Highlight: suprabhatham editorial, pala bishop
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here