ചികിത്സയ്ക്കായി സുമനസുകളുടെ സഹായം കാത്ത് 45 ദിവസം പ്രായമുള്ള കൈക്കുഞ്ഞ്

ചികിത്സയ്ക്കായി സുമനസുകളുടെ സഹായം കാത്ത് 45 ദിവസം പ്രായമുള്ള കൈക്കുഞ്ഞ്. ഇടുക്കി മുട്ടത്ത് പ്ലാതോട്ടത്തിൽ വിജേഷ്- മായ ദമ്പതികളുടെ കുഞ്ഞിന്റെ ചികിത്സയാണ് പണമില്ലാത്തതിനാൽ പ്രതിസന്ധിയിലായിരിക്കുന്നത്. കുട്ടിയുടെ തല വികസിക്കുന്നതിനാൽ അടിയന്തിര ശാസ്ത്രക്രിയ ആവശ്യമാണ്.
വിജേഷ്- മായ ദമ്പതികൾ കൂലിപ്പണിക്കാരാണ്. ഈ കൊവിഡ് കാലത്ത് കുട്ടിയുടെ ചികിത്സയ്ക്കും വീട്ടുചെലവിനുമായി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് കുടുംബം. മുട്ടത്തെ MVIP സെറ്റിൽമെന്റ് പുറമ്പോക്കിലെ ഒറ്റമുറി വീട്ടിലാണ് ഇവരുടെ താമസം. എന്നിട്ടും ഇവർക്ക് ലഭിച്ചത് എപിഎൽ കാർഡാണ്. അതുകൊണ്ട് തന്നെ സർക്കാർ ആനുകൂല്യങ്ങൾ എല്ലാം നിഷേധികപ്പെടുകയാണ് ഈ കുടുംബത്തിന്.
Read Also : ശസ്ത്രക്രിയയ്ക്ക് വേണ്ടത് 60 ലക്ഷം രൂപ; കരൾ രോഗബാധിതയായ 19-കാരി സഹായം തേടുന്നു
കുട്ടിയുടെ തല വികസിക്കുന്നതിനാൽ അടിയന്തിരമായി കോട്ടയം മെഡിക്കൽ കോളജിൽ കുട്ടിക്ക് അഞ്ചു ലക്ഷം രൂപയുടെ ശാസ്ത്രക്രിയ നടത്തണം. തുക കണ്ടെത്തുന്നതിനായി വാർഡ് മെമ്പർ ബിനോയുടെ നേതൃത്വത്തിൽ സഹായ നിധി രൂപീകരിച്ചിട്ടുണ്ട്.
കുഞ്ഞിന്റെ ചികിത്സയ്ക്കായി കൈകോർക്കാം. ഇവരുടെ അക്കൗണ്ട് വിവരങ്ങൾ :
Google Pay : 9895885064
A/C :120251200920087
IFSC code : IDUK0000025
Bank : Kerala state Co.Bank Muttam
Branch: Muttam
Councilor bijoy : 9895885064
Story Highlight: 45 days old seeks help
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here