Advertisement

‘പഞ്ചാബിനെ ശല്യം ചെയ്യരുത്, പ്രതിഷേധം ഡല്‍ഹിയിലേക്ക് മാറ്റൂ’:അമരീന്ദര്‍ സിംഗ്

September 13, 2021
Google News 1 minute Read

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക പ്രതിഷേധം തുടരുന്നതില്‍ ആശങ്ക അറിയിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം നടത്തുന്നവര്‍ ഡല്‍ഹി കേന്ദ്രീകരിച്ച് സമരം നടത്തണമെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു.

കര്‍ഷക സമരം പഞ്ചാബിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചതോടെയാണ് പ്രതികരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തലാണ് ലക്ഷ്യമെങ്കില്‍ പ്രതിഷേധം ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു. പഞ്ചാബിനെ ശല്യം ചെയ്യരുത്. കര്‍ഷക സമരം വികസനത്തെ ബാധിക്കുന്നുണ്ടെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. ഹോഷിയാര്‍പൂര്‍ ജില്ലയിലെ ഒരു പരിപാടിയില്‍ മുഖ്യമന്ത്രി പറഞ്ഞു.

Story Highlight: CM Amarinder Singh appeals to farmers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here