ഈരാറ്റുപേട്ട എസ്ഡിപിഐ ബന്ധം; വിശദീകരണവുമായി സിപിഐഎം പൂഞ്ഞാർ ഏരിയ സെക്രട്ടറി

ഈരാറ്റുപേട്ടയിൽ അവിശ്വാസ പ്രമേയത്തെ എസ്ഡിപിഐ പിന്തുണച്ച സംഭവത്തിൽ വിശദീകരണവുമായി സിപിഐഎം പൂഞ്ഞാർ ഏരിയ സെക്രട്ടറി. പ്രമേയം അവതരിപ്പിക്കുന്നതിൽ മുന്നണിക്ക് പുറത്തു ചർച്ച നടത്തിയിട്ടില്ലെന്ന് വാർത്താ കുറിപ്പിൽ പറയുന്നു. ഭരണസമിതിയോട് എതിർപ്പുള്ളവർ പ്രമേയത്തെ അനുകൂലിച്ചിരിക്കാമെന്നും വാർത്താ കുറിപ്പിൽ പറയുന്നു.
ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് അൽപ സമയം മുൻപാണ് വാർത്താ കുറിപ്പ് പുറത്തറിക്കിയത്. വലിയ അഴിമതിയും, കെടുകാര്യസ്ഥതയും, ബന്ധുനിയമനവുമാണ് ഈരാറ്റുപേട്ട നഗരസഭയിൽ നടക്കുന്നതെന്നും വാർത്താ കുറിപ്പിൽ പറയുന്നു. അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് സംഭവിച്ചത് മറ്റെന്തെങ്കിലും സഖ്യത്തിന്റെ സൂചനയല്ല. സിപിഐഎം നിലപാടിന് വിരുദ്ധമായി യാതൊന്നും ഈരാറ്റുപേട്ടയിൽ ചെയ്യില്ലെന്നും തുടർനടപടികൾ സിപിഎമ്മിലും എൽഡിഎഫിലും ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ഏരിയാ സെക്രട്ടറി കുര്യാക്കോസ് ജോസഫ് പറയുന്നു.
ഈരാറ്റുപേട്ട നഗരസഭയിൽ സിപിഐഎം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ എസ്ഡിപിഐ പിന്തുണച്ചതോടെ യുഡിഎഫ് ഭരണത്തിൽ നിന്ന് പുറത്തായിരുന്നു. എസ്ഡിപിഐയുടെ അഞ്ച് അംഗങ്ങളും കോൺഗ്രസിലെ ഒരംഗവുമാണ് സിപിഐഎം പ്രമേയത്തെ അനുകൂലിച്ചത്. മുസ്ലിം ലീഗ് ആണ് നിലവിൽ നഗരസഭ ഭരിച്ചത്. യുഡിഎഫ് വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.
മുസ്ലിം ലീഗിലെ സുഹ്റാ അബ്ദുൾ ഖാദറിനെതിരെയായിരുന്നു ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ. 9 അംഗങ്ങളുള്ള ഇടതുമുന്നണി ഇവർക്കെതിരെ അവിശ്വാസപ്രമേയം അവതരിപ്പിച്ചു.. ഇതിനെയാണ് എസ്ഡിപിഐ പിന്തുണച്ചത്.കോൺഗ്രസിൽ നിന്നും കൂറ് മാറിയ അൻസലനയും പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തതോടെ യുഡിഎഫ് ഭരണത്തിൽ നിന്ന് പുറത്തായി.
എസ്ഡിപിഐയുമായി യാതൊരു കൂട്ടുകെട്ടും ഉണ്ടാകില്ല എന്നതാണ് സിപിഐഎം നിലപാട്. ഫലത്തിൽ ഈരാറ്റുപേട്ട സംഭവം കോൺഗ്രസിന് ആയുധമായിരിക്കുകയാണ്. എസ്ഡിപിഐ പിന്തുണച്ചു എന്നതിനപ്പുറം കോൺഗ്രസ് അംഗം കൂറുമാറി വോട്ട് ചെയ്തതും യുഡിഎഫിന് തിരിച്ചടിയായി.
Story Highlight: erattupetta non confidence motion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here