Advertisement

ഹരിത വിഷയം: ഗുരുതര ആരോപണവുമായി എം.എസ്.എഫ് നേതാവ്

September 13, 2021
Google News 1 minute Read
MSF leader on Haritha issue

ഹരിത വിഷയത്തിൽ മുസ്ലിം ലീഗ് നേതൃത്വത്തെ നിശിതമായി വിമർശിച്ച് എം.എസ്.എഫ്. വൈസ് പ്രസിഡന്റ് പി.പി. ഷൈജലിൻ. പി.എം.എ. സലാമിന് വീഴ്ച പറ്റിയെന്നും ഹരിത നേതാക്കൾക്ക് നീതി കിട്ടിയില്ലെന്നും വിമർശനം. ഹരിത നേതാക്കൾ നിരന്തരം പരാതി നൽകിയിട്ടും ലീഗ് നേതാക്കൾ അവഗണിച്ചെന്നും ഷൈജലിൻ ചൂണ്ടിക്കാട്ടി.

ഹരിത പിരിച്ചുവിട്ടതോടെ സ്ത്രീകളോടുള്ള ലീഗിന്റെ സമീപനം സംശയത്തിന്റെ നിഴലിൽ ആയെന്നും അദ്ദേഹം വ്യക്തമാക്കി. ഹരിതയുടെ പുതിയ ഭാരവാഹി പ്രഖ്യാപനം എം.എസ്.എഫുമായി കൂടിയാലോചിക്കാതെയാണെന്നും പി.പി. ഷ്യജാലിന് അറിയിച്ചു.

Read Also : ഗവേഷക വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ ഇന്ന് കുടുംബത്തിന്റെ മൊഴിയെടുക്കും

അതേസമയം, ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് വയനാടും കാസര്‍കോടും രാജി. പുതിയതായി പ്രഖ്യാപിച്ച മറ്റ് സംസ്ഥാന ഭാരവാഹികളും സമീപകാല ഹരിത വിവാദങ്ങളില്‍ പൂര്‍ണമായും ലീഗ് നേതൃത്വത്തോടൊപ്പം നിന്നവരാണ്. ഹരിത വയനാട് ജില്ലാ പ്രസിഡൻ്റ് ഫാത്തിമ ഷാദിനും ജില്ലാ സെക്രട്ടറി ഹിബയും കാസർകോട് ജില്ലാ പ്രസിഡന്‍റ് സാലിസ അബ്ദുല്ലയും ജനറൽ സെക്രട്ടറി ശർമ്മിളയും രാജിവച്ചു.

വനിതാ കമ്മീഷനില്‍ നല്‍കിയ ലൈംഗീക അധിക്ഷേപ പരാതി പിൻവലിക്കാത്തതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ലീഗ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത്. ഇതിന് പിന്നാലെ ഇന്ന് പുതിയ കമ്മിറ്റിയെ ലീഗ് പ്രഖ്യാപിച്ചു. എന്നാല്‍ ഹരിത കമ്മിറ്റി പുനസംഘടനയില്‍ എംഎസ്എഫ് അഖിലേന്ത്യ വൈസ് പ്രസിഡന്‍റ് ഫാത്തിമ തെഹ്ലിയ അസംതൃപ്തി പ്രകടപ്പിച്ചു.

ആയിഷ ബാനു പ്രസിഡന്‍റും റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമായുള്ള പുതിയ കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് നവാസിനെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ ഒപ്പുവക്കാതെ മാറിനിന്നിരുന്ന ആളായിരുന്നു ആയിഷ ബാനു.

Story Highlight: MSF leader on Haritha issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here