Advertisement

യു.ഡി.എഫ്. സ്ഥാനാർഥി പി.സി. വിഷ്ണുനാഥ് വിനയശീലൻ: സി.പി.ഐ

September 13, 2021
1 minute Read
PC Vishnunath CPI report

നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ മണ്ഡലങ്ങളിൽ ഉണ്ടായ തോൽ‌വിയിൽ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കിയാണ് സി.പി.ഐയുടെ അവലോകന റിപ്പോർട്ടുള്ളത്. മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയെയും സി.പി.ഐ. വിമർശിച്ചു. മേഴ്സിസിക്കുട്ടിയമ്മയുടെ സ്വഭാവരീതിയാണ് കുണ്ടറയിൽ തിരിച്ചടിയായതെന്നാണ് സി.പി.ഐ.യുടെ വാദം. സ്വഭാവരീതി വോട്ടേഴ്‌സിന്റെ ഇടയിൽ രഹസ്യ മുറുമുറുപ്പിന് ഇടയാക്കി, ഇതാണ് തോൽവിയിലേക്ക് നയിച്ചതെന്നും സി.പി.ഐ. ചൂണ്ടിക്കാട്ടി. കുണ്ടറയിൽ വിജയിച്ച യു.ഡി.എഫ്. സ്ഥാനാർഥി പി.സി. വിഷ്ണുനാഥ് വിനയശീലനാണെന്നും സി.പി.ഐ. അവലോകന റിപ്പോർട്ടിൽ പറയുന്നു.

Read Also : ‘വിവരാവകാശം പൊതുശല്യമല്ല’; എടവണ്ണ പഞ്ചായത്തിന്റെ വിവാദ തീരുമാനം സ്റ്റേറ്റ് ഓംബുഡ്സ്മാൻ റദ്ദാക്കി

അതേസമയം, പീരുമേട്ടിലും മണ്ണാർക്കാട്ടും സംഘടനാപരമായ വീഴ്ചയുണ്ടായെന്ന് സി.പി.ഐ വിലയിരുത്തൽ. നാട്ടികയിൽ മുൻ എം.എൽ.എ. ഗീത ഗോപി തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി പ്രവർത്തിച്ചില്ലെന്നും വിമർശനം. മണ്ണാർക്കാട് മണ്ഡലത്തിലെ തോൽവിക്ക് നിരവധി കാരണങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട്.

സി.പി.ഐ.യുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ സി.പി.ഐ.എമ്മിന് കടുത്ത വിമർശനം. കരുനാഗപ്പള്ളി, ഹരിപ്പാട് മണ്ഡലങ്ങളിൽ സി.പി.ഐ.എമ്മിന് വീഴ്ചയുണ്ടായെന്ന് സി.പി.ഐ. അവലോകന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സി.പി.ഐ.എമ്മിന്റെ വോട്ട് ചോർന്നുവെന്നും ഘടകകക്ഷികൾ മത്സരിച്ച മണ്ഡലങ്ങളിലാണ് വീഴ്ച സംഭവിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Story Highlight: PC Vishnunath CPI report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top