Advertisement

‘സര്‍വ രാഷ്ട്രീയ മത-സമുദായ നേതാക്കളുടെ യോഗം വിളിക്കണം’; മുഖ്യമന്ത്രിക്ക് വി. എം സുധീരന്റെ കത്ത്

September 13, 2021
1 minute Read
sudheeran wrote letter to cm

സാമൂഹ്യ സംഘര്‍ഷം ഇല്ലാതാക്കുന്നതിന് വേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍വ രാഷ്ട്രീയ മത-സമുദായ നേതാക്കളുടെ യോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി. എം സുധീരന്‍. പാലാ ബിഷപ്പിന്റെ പ്രസ്താവന വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് യോഗം വിളിക്കണമെന്ന ആവശ്യവുമായി വി. എം സുധീരന്‍ രംഗത്തെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വി. എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.

നാര്‍കോട്ടിക് ജിഹാദ് വിഷയത്തില്‍ രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്ത് വ്യാജപ്രചരണം നടക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും വി. ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു.

പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. നിരവധി സംഘടനകളും പ്രമുഖരും വിഷയത്തില്‍ പിന്തുണയറിയിച്ചും എതിര്‍പ്പറിയിച്ചും ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.

Story Highlight: sudheeran wrote letter to cm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top