Advertisement

വോയ്‌സ് മെസേജ് ട്രാൻസ്ക്രിപ്ഷൻ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്ട്‌സ് ആപ്പ്

September 13, 2021
Google News 2 minutes Read

നിരവധി അപ്‌ഡേറ്റുകളാണ് ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാട്ട്‌സ് ആപ്പ്( WhatsApp) പുറത്തിറക്കിയത്. ഇപ്പോഴിതാ കമ്പനി വോയ്‌സ് മെസേജ് ട്രാൻസ്ക്രിപ്ഷൻ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ് വാട്ട്‌സ് ആപ്പ്. ഈ സവിശേഷത നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്ന് വബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസമാണ് ചാറ്റ് ബാക്കപ്പുകൾക്ക് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ വാട്ട്‌സ്ആപ്പ് കൊണ്ടുവന്നത്. പുതിയ ഫീച്ചര്‍ പുറത്തിറങ്ങുമ്പോള്‍ ആപ്പ് വോയ്‌സ് സന്ദേശങ്ങള്‍ പകര്‍ത്തിയെഴുതാന്‍ തുടങ്ങും. ആന്‍ഡ്രോയിഡിനായുള്ള വാട്ട്‌സ്ആപ്പിലെ ഒരു തേര്‍ഡ് പാര്‍ട്ടി ആപ്പ് ഉപയോഗിച്ച് വോയ്‌സ് സന്ദേശങ്ങളുടെ ട്രാന്‍സ്‌ക്രിപ്ഷന്‍ ലഭിക്കാനുള്ള സാധ്യതയെക്കുറിച്ച് നേരത്തെ വിവരങ്ങള്‍ പുറത്തായിരുന്നു. വാട്ട്‌സ്ആപ്പ് ഈ സവിശേഷതയെ പിന്തുണയ്ക്കാത്തതിനാല്‍ ഒരു ബാഹ്യ അപ്ലിക്കേഷന്‍ ആവശ്യമായിരുന്നു. അത് മുന്നില്‍ കണ്ടാണ് വാട്ട്‌സ്ആപ്പ് ഈ ഫീച്ചറില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് വിവരം.

നിങ്ങളുടെ സന്ദേശങ്ങൾ വാട്ട്‌സ്ആപ്പിലേക്കോ ഫെയ്‌സ്ബുക്ക് സെർവറിലേക്കോ അയയ്ക്കില്ലെന്ന് വാബീറ്റഇൻഫോ റിപ്പോർട്ടിൽ പറയുന്നത്. പക്ഷേ ആപ്പിൾ ട്രാൻസ്ക്രിപ്ഷൻ നൽകും. ആപ്പിളിന്റെ സ്പീച്ച് റെക്കഗ്നിഷൻ ടെക്നോളജി മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

അതേസമയം മെസേജുകള്‍ ട്രാന്‍സ്‌ക്രിപ്റ്റ് ചെയ്യുന്നതിന് ആപ്പിന് പ്രത്യേക അനുമതി നല്‍കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഒരു പ്രത്യേക ട്രാന്‍സ്‌ക്രിപ്റ്റ് വിഭാഗം ആപ്പിനുള്ളില്‍ ഉണ്ടെന്ന് സ്‌ക്രീന്‍ഷോട്ട് കാണിക്കുന്നു. വോയ്‌സ് റെക്കോര്‍ഡിംഗുകള്‍ പേസ്റ്റ് ചെയ്യാനും ട്രാന്‍സ്‌ക്രിപ്റ്റ് ഫീച്ചര്‍ പ്രയോഗിക്കാനും കഴിയും. ഒരു സന്ദേശം ആദ്യമായി ട്രാന്‍സ്‌ക്രിപ്റ്റ് ചെയ്യുമ്പോള്‍, അതിന്റെ ട്രാന്‍സ്‌ക്രിപ്ഷന്‍ വാട്ട്‌സ്ആപ്പ് ഡാറ്റാബേസില്‍ പ്രാദേശികമായി സംരക്ഷിക്കപ്പെടുമെന്ന് വബീറ്റഇൻഫോ റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also : ഈ 43 മൊബൈലുകളിൽ ഇനി വാട്ട്സ് ആപ്പ് ലഭിക്കില്ല; പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്

എന്നാൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഈ ഫീച്ചർ എപ്പോൾ പുറത്തിറക്കുമെന്ന് ഇപ്പോൾ അറിയില്ല. റിപ്പോർട്ട് അനുസരിച്ച്, വോയ്‌സ് മെസേജ് ട്രാൻസ്ക്രിപ്ഷൻ സവിശേഷത ഉടൻ തന്നെ ഐഒഎസ് ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവർക്ക് ലഭ്യമാകും.

Read Also : എസ്ബിഐ ഉപഭോക്താക്കൾ സൂക്ഷിക്കുക; ഈ നാല് ആപ്ലിക്കേഷനുകൾ ഉപയോഗിക്കരുത്

Story Highlight: WhatsApp may soon get this new voice message feature

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here