എസ്ബിഐ ഉപഭോക്താക്കൾ സൂക്ഷിക്കുക; ഈ നാല് ആപ്ലിക്കേഷനുകൾ ഉപയോഗിക്കരുത്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താക്കൾക്കായി ഒരു അലർട്ട്. നിങ്ങളുടെ സ്മാർട്ട് ഫോണുകളിൽ നിന്നും എനിഡെസ്ക് ,ക്വിക്ക് സപ്പോർട്ട് ,ടീംവ്യൂവർ ,മിംഗിൾവ്യൂ എന്നീ നാല് ആപ്ലിക്കേഷനുകൾ ഉടനെ തന്നെ അൺ ഇൻസ്റ്റാൾ ചെയ്യുക .
ഈ നാല് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച സ്മാർട്ട് ഫോൺ ഉപഭോക്താക്കൾക്ക് എസ് ബി ഐ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പോയിരിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നിത് പിന്നാലെയാണ് അലർട്ട് വന്നിരിക്കുന്നത് . ഓൺലൈൻ വഴി പണമിടപാടുകൾ മൊബൈൽ ഫോണുകൾ വഴി നടത്തുന്നവർക്കാണ് ഇത്തരത്തിൽ സംഭവിച്ചിരിക്കുന്നത്.
Read Also : ഇരട്ട ഫ്‌ളാറ്റ് സമുച്ചയം പൊളിച്ചു നീക്കാനുള്ള വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ നല്‍കാന്‍ സൂപ്പര്‍ടെക്ക് കമ്പനി
അതുകൊണ്ടു തന്നെ എസ് ബി ഐ അക്കൗണ്ട് ഉപയോഗിക്കുന്നവർ ഓൺലൈൻ ട്രാൻസാക്ഷനുകൾ നടത്തുന്നവർ കരുതിയിരിക്കുക എന്നാണ് ഇപ്പോൾ ബാങ്കിന്റെ ഭാഗത്തുനിന്നും ലഭിക്കുന്ന വിവരങ്ങൾ. കൂടാതെ നാം പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകളുടെ സുരക്ഷ നോക്കി മാത്രം ഡൗൺലോഡ് ചെയ്യുകയെന്നും ബാങ്ക് മുന്നറിയിപ്പ് നൽകുന്നു.
Story Highlight: Cyber Frauds: SBI Asks Its Account Holders To Stay Away From these Apps
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!