ഇരട്ട ഫ്‌ളാറ്റ് സമുച്ചയം പൊളിച്ചു നീക്കാനുള്ള വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ നല്‍കാന്‍ സൂപ്പര്‍ടെക്ക് കമ്പനി

ഇരട്ട ഫ്‌ളാറ്റ് സമുച്ചയം പൊളിച്ചു നീക്കാനുള്ള സുപ്രിംകോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ നല്‍കാനൊരുങ്ങി സൂപ്പര്‍ടെക്ക് കമ്പനി. ചട്ടങ്ങള്‍ പാലിച്ചുകൊണ്ടാണ് കെട്ടിടം നിര്‍മിച്ചതെന്നും നോയിഡ അതോറിറ്റിയുടെ അനുമതി നേടിയിട്ടുണ്ടെന്നും സൂപ്പര്‍ടെക്ക് ചെയര്‍മാന്‍ ആര്‍.കെ. അറോറ വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെ നോയിഡയില്‍ സൂപ്പര്‍ടെക് കമ്പനി നിര്‍മിച്ച ഫ്‌ളാറ്റ് സമുച്ചയമാണ് നിര്‍മാണചട്ടലംഘനം ചൂണ്ടിക്കാട്ടി പൊളിച്ചു നീക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടത്. മൂന്ന് മാസത്തിനുള്ളില്‍ ഫ്‌ലാറ്റ് സമുച്ചയം പൊളിച്ചു നീക്കണമെന്നാണ് ഉത്തരവ്. നാല്‍പത് നിലകളുള്ളതാണ് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് ശരിവച്ചുക്കൊണ്ടായിരുന്നു സുപ്രിംകോടതി നടപടി. ഇതിനെതിരെയാണ് കമ്പനി റിവ്യൂ പെറ്റീഷന് ഒരുങ്ങുന്നത്.
Story Highlight: supertech will submit review petition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here