Advertisement

നികുതി അടയ്ക്കാത്തവർക്ക് അങ്കലാപ്പ് ഉണ്ടാകും, കൃത്യമായി അടയ്ക്കുന്നവർക്ക് ആശങ്കവേണ്ട; സ്വർണവ്യാപാരികൾക്ക് മറുപടി നൽകി മുഖ്യമന്ത്രി

September 7, 2021
Google News 2 minutes Read

സ്വർണക്കടകളിലെ നികുതി പരിശോധനയുമായി ബന്ധപ്പെട്ട് സ്വർണവ്യാപരികളുമായി തർക്കത്തിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൃത്യമായി നികുതി അടയ്ക്കാത്തവർക്ക് ഇക്കാര്യത്തിൽ അങ്കലാപ്പ് ഉണ്ടാകും. എന്നാൽ നികുതി കൃത്യമായി അടയ്ക്കുന്നവർക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. നികുതി വെട്ടിപ്പ് തടയാന്‍ സർക്കാർ സ്വീകരിക്കുന്ന നടപടി ആരെയും ഉപദ്രവിക്കാൻ അല്ലെന്നും നികുതി അടയ്ക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിയമത്തിൽ നിന്നും വഴുതി മാറി പോകുന്നവരെ കണ്ടെത്തെലും ഇടപെടലുമാണ് ലക്ഷ്യം. സർക്കാരിന്റെ നികുതി വിഹിതം ഉറപ്പാക്കലാണ് പ്രധാനമെന്നും ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സ്വര്‍ണാഭരണ വില്‍പന രംഗത്തെ നികുതി വെട്ടിപ്പ് തടയാന്‍ സർക്കാർ കർശന നടപടികളെടുക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ എതിർപ്പുമായി സ്വർണവ്യാപാരികൾ രംഗത്തുവന്നിരുന്നു. സ്വർണ വ്യാപാരശാലകളിൽ മാത്രം പരിശോധന വ്യാപകമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വർണ വ്യാപാരികളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ഓൾ കേരള ഗോൾഡ്‌ ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആരോപിച്ചിരുന്നു.

Read Also : സ്വർണവ്യാപാര മേഖലയിൽ അനാവശ്യ ഇടപെടൽ ഒഴിവാക്കണം, മുഖ്യമന്ത്രിയുടേത് യുദ്ധ പ്രഖ്യാപനം; പ്രതിഷേധവുമായി സ്വർണ വ്യാപാരികൾ

വ്യാപാരിയുടെ സ്വാതന്ത്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും സ്വർണവ്യാപാര മേഖലയിൽ അനാവശ്യ ഇടപെടൽ ഒഴിവാക്കണമെന്നും അസോസിയേഷൻ പ്രതികരിച്ചിരുന്നു. നികുതി വരുമാന കുറവിന്റെ പേരിൽ ഏകപക്ഷീയമായ തീരുമാനം അടിച്ചേൽപിക്കാനുള്ള നീക്കം അപലപനീയമാണ്. മറ്റൊരു വ്യാപാര മേഖലയിലുമില്ലാത്ത ഒട്ടേറെ പ്രശ്നങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയാണ് സ്വർണാഭരണ വ്യാപാര മേഖല കടന്നുപോകുന്നതെന്നും അസോസിയേഷൻ പ്രതികരിച്ചിരുന്നു.

Read Also : വാക്സിൻ ഇടവേളയിൽ ഇളവ് അനുവദിച്ച ഹൈക്കോടതി നടപടി; കേന്ദ്ര സർക്കാർ അപ്പീൽ നൽകും

Story Highlight: CM Pinarayi vijayan replies to gold merchants

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here