കോഴിക്കോട് രണ്ടു മാസം പ്രായമായ കുഞ്ഞിന്റെ മരണം; പൊലീസ് കേസെടുത്തു

കോഴിക്കോട് കാക്കൂരിലെ രണ്ടു മാസം പ്രായമായ കുഞ്ഞിന്റെ മരണത്തിൽ കേസെടുത്ത് പൊലീസ്. കാക്കൂരിലെ ക്ലിനിക്കിൽ ചേലാകർമ്മത്തിനായി എത്തിച്ച കുഞ്ഞിനാണ് ജീവൻ നഷ്ടമായത്. ശസ്ത്രക്രിയക്ക് മുൻപ് കുട്ടി പ്രതികരിക്കാതായതോടെ ടൗണിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സാ പിഴവുണ്ടായോയെന്ന് പോസ്റ്റ്മോർട്ടത്തിലൂടെയെ അറിയാനാകുവെന്ന് കാക്കൂർ പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ രക്ഷിതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ക്ലിനിക്കിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ് കുഞ്ഞിന് യാതൊരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്ന് കുട്ടിയുടെ ബന്ധുക്കൾ വ്യക്തമാക്കി. നാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ ആശുപത്രിയിൽ കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടത്തും.
Story Highlights : Police registers case in death of two months old baby
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here