Advertisement

കെ പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിടുമെന്ന് സൂചന

September 14, 2021
1 minute Read
kp anilkumar

ഡിസിസി അധ്യക്ഷന്മാരുടെ പ്രഖ്യാപനത്തിന് പിന്നാലെ പരസ്യ പ്രതിഷേധം നടത്തിയ കെ പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിടുമെന്ന് സൂചന. തനിക്കെതിരായ അച്ചടക്ക നടപടി പിന്‍വലിക്കാത്ത സാഹചര്യത്തിലാണ് കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന അനില്‍ കുമാര്‍ നിലപാട് കടുപ്പിക്കുന്നത്.

പരസ്യപ്രസ്താവന സംബന്ധിച്ച് കെ പി അനില്‍ കുമാര്‍ നല്‍കിയ വിശദീകരണം കെപിസിസി നേതൃത്വം തള്ളിയിരുന്നു. നിലപാട് വിശദീകരിക്കാന്‍ അനില്‍ കുമാര്‍ ഇന്ന് രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണും.

ഡിസിസി അധ്യക്ഷന്മാരുടെ നിയമനത്തില്‍ വിവാദങ്ങള്‍ അവസാനിച്ചെന്ന് നേതൃത്വം പ്രതികരിച്ചിരുന്നെങ്കിലും സാഹചര്യങ്ങള്‍ അനുകൂലമല്ലെന്നാണ് കെ പി അനില്‍കുമാറിന്റെ നിലപാട് വ്യക്തമാക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷനായിരുന്നപ്പോള്‍ കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുണ്ടായരുന്നത് കെ പി അനില്‍കുമാറിനാണ്. ഡിസിസി അധ്യക്ഷ നിയമനത്തില്‍ പരസ്യപ്രതികരണം അറിയിച്ച അനില്‍കുമാറിനെ പാര്‍ട്ടി ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Read Also : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; ഭരണസമിതി അംഗങ്ങളുടെ അറസ്റ്റ് ഉടനുണ്ടാകും

സസ്‌പെന്‍ഷന് പിന്നാലെ പരസ്യപ്രതികരണം നടത്തിയതില്‍ അനില്‍കുമാര്‍ നേതൃത്വത്തിന് വിശദീകരണം നല്‍കിയെങ്കിലും നേതൃതം അസംതൃപ്തരായിരുന്നു.

Story Highlight: kp anilkumar, congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top