‘റേഷൻ ഇല്ലങ്കിൽ പട്ടിണിയാണ്’; ഭക്ഷണത്തിനും മരുന്നിനും പോലും വകയില്ലാതെ ദുരിതത്തിലായി വൃദ്ധ ദമ്പതികൾ

ഭക്ഷണത്തിനും മരുന്നിനും പോലും വകയില്ലാതെ ദുരിതത്തിലായി വൃദ്ധ ദമ്പതികൾ. മലപ്പുറം ചേളാരിയിൽ വാടക വീട്ടിൽ കഴിയുന്ന പയ്യാനക്കൽ ഗോപാല കൃഷ്ണനും ഭാര്യ ലളിതയുമാണ് ദുരിത ജീവിതം തള്ളി നീക്കുന്നത്.
റേഷൻ ഇല്ലങ്കിൽ പട്ടിണിയാണ്. പരിസരവാസികൾ നൽകുന്ന സഹായം കൊണ്ടാണ് ജീവൻ പോലും നിലനിർത്തുന്നത്. ഹൃദ്രോഗിയായ ഗോപാലകൃഷ്‌ണൻ രണ്ട് വര്ഷത്തോളമായി കിടപ്പിലാണ്. മുടങ്ങാതെ മരുന്ന് കഴിക്കേണ്ടതുണ്ട്. അതിന് ഒരു മാസം വേണ്ടത് മൂവായിരത്തിലധികം രൂപയാണ്.
Read Also : ചികിത്സയ്ക്കായി സുമനസുകളുടെ സഹായം കാത്ത് 45 ദിവസം പ്രായമുള്ള കൈക്കുഞ്ഞ്
വാടക വീട്ടിലാണ് ദമ്പതികളുടെ താമസം. വാടക നൽകാൻ കഴിയാത്തതിനാൽ വീട് വിട്ടിറങ്ങേണ്ട ഗതികേടിലാണ് ഇവർ. പക്ഷെ നിത്യരോഗിയായ ഭർത്താവിനെയും എങ്ങോട്ട് പോകണമെന്നറിയില്ല ഈ വീട്ടമ്മക്ക്. സുമനസ്സുകളുടെയും അധികാരികളുടെയും കനിവ് മാത്രമാണ് ഇവ്ർക്ക് ബാക്കിയുള്ള പ്രതീക്ഷ.
ഈ വൃദ്ധ ദമ്പതികൾക്കായി കൈകോർക്കാം :
Name: Mrs LALITA PK
Bank : PUNJAB NATIONAL BANK
AC NO: 4529000100042687
IFSC: PUNB0452900
BRANCH : CHELARIGOOGLE PAY: 7994538775
Story Highlight: malappuram old couple misery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here