ആലുവയില്‍ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു

ആലുവയില്‍ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു. ആലുവ പട്ടേരിപ്പുറം സ്വദേശി ഫിലോമിന (60), മകള്‍ അഭയ (32) എന്നിവരാണ് മരിച്ചത്.
ഉച്ചയോടെയാണ് അപകടമുണ്ടായത്. പുളിഞ്ചുവട് റെയില്‍വേ ലൈനില്‍ വച്ച് രപ്തിസാഗര്‍ ട്രെയിനാണ് ഇടിച്ചത്. റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. സംഭവസ്ഥലത്തു വച്ച് തന്നെ ഇരുവരും മരിച്ചിരുന്നു. വിവരമറിഞ്ഞെത്തിയ ആലുവ പൊലീസ് മൃതദേഹങ്ങള്‍ ആലുവ ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
എറണാകുളം ഭാഗത്തുനിന്ന് ആലുവ ഭാഗത്തേക്ക് വന്ന ട്രെയിനാണ് ഇടിച്ചത്. ദീര്‍ഘമായി ഹോണ്‍ മുഴക്കുകയും ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തെങ്കിലും ഇരുവരെയും തട്ടിയ ശേഷമാണ് ട്രെയിന്‍ നിന്നത്.
Story Highlight: two died train accident in aluva
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here