‘പാറശാലയിൽ കളിച്ചുകൊണ്ടിരിക്കെ രണ്ടരവയസുകാരി കിണറ്റിൽ വീണു’; കിണറ്റില്‍ ചാടി കുഞ്ഞിനെ രക്ഷിച്ച് അമ്മ

അമ്മയുടെ ഇടപെടലിൽ രണ്ടരവയസുകാരിക്ക് പുതുജീവൻ. തിരുവനന്തപുരം പാറശ്ശാലയിൽ കിണറ്റിൽ വീണ കുട്ടിയെ അമ്മ കിണറ്റിലേക്ക് ചാടി രക്ഷപ്പെടുത്തി. വിനീത്, ബിന്ദു ദമ്പതികളുടെ രണ്ടര വയസുള്ള കുഞ്ഞാണ് കിണറിൽ വീണത്.
വീട്ട് മുറ്റത്ത് കളിച്ച് കൊണ്ടിരിക്കെ ആയിരുന്നു അപകടം നടന്നത്. രണ്ടരവയസുകാരി കളിക്കുന്നതിനിടയിൽ കിണറ്റിൽ വീഴുകയായിരുന്നു. തുടർന്ന് അമ്മ കിണറ്റിൽ വീണ കുഞ്ഞിനെ അമ്മ ബിന്ദു കിണറ്റിലേക്ക് ചാടി രക്ഷപ്പെട്ടുത്തുകയായിരുന്നു. കുഞ്ഞിനെ എസ് ഐ ടി ആശുപത്രിയിലേക്ക് മാറ്റി. കിണറിന് താഴ്ച കുറവായതിനാൽ വലിയ അപകടം ഒഴിവായി.
Story Highlights : Mother jumps in to save baby who fell into well
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here