പലതവണ വിളിച്ചാലും ഫോണ്‍ എടുക്കാറില്ല; മന്ത്രിക്കെതിരെ വിമര്‍ശനവുമായി യു പ്രതിഭ എംഎല്‍എ

മന്ത്രിക്കെതിരെ വിമര്‍ശനവുമായി സിപിഐഎം എംഎല്‍എ യു പ്രതിഭ. പലതവണ വിളിച്ചാലും തനിക്കടുപ്പമുള്ള ഒരു മന്ത്രി ഫോണ്‍ എടുക്കാറില്ലെന്ന് കായംകുളം എംഎല്‍എ പറഞ്ഞു.
വ്യക്തിപരമായ കാര്യങ്ങള്‍ക്കല്ല, ജനകീയ വിഷയങ്ങള്‍ക്കായാണ് വിളിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.
മന്ത്രിയുടെ പേര് എടുത്തുപറയാതെയായിരുന്നു വിമര്‍ശനം. വിദ്യാഭ്യാസ വകുപ്പിന്റെ കായംകുളം ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ വെച്ചുനടന്ന ചടങ്ങില്‍ പങ്കെടുത്തപ്പോഴായിരുന്നു മന്ത്രിക്കെതിരെ യു പ്രതിഭ എംഎല്‍എ വിമര്‍ശിച്ചത്.
Read Also : സംഘപരിവാർ മനസുള്ള ഒരാൾ കോൺഗ്രസിന് നേതൃത്വം നൽകുന്നു; കെ സുധാകരനെതിരെ കെ പി അനില്‍കുമാര്‍
വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയായിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍. പേരെടുത്തുപറയാത്ത മന്ത്രിയെ വിമര്‍ശിച്ചതിനൊപ്പം വി ശിവന്‍കുട്ടി എപ്പോള്‍ വിളിച്ചാലും മറുപടി നല്‍കുമെന്നും യു പ്രതിഭ പറഞ്ഞു.
ഫോണ്‍ എടുത്തില്ലെങ്കിലും ചില മന്ത്രിമാര്‍ തിരിച്ചുവിളിക്കാറുണ്ടെന്നും കായംകുളം എംഎല്‍എ പറഞ്ഞു.
Story Highlight: u prathibha mla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here