Advertisement

വിവാഹേതര ബന്ധം ചോദ്യം ചെയ്തു; യുവതിയും കാമുകനും ചേർന്ന് ഭർത്താവിനെ തീകൊളുത്തി കൊന്നു

September 14, 2021
Google News 2 minutes Read
Woman killed husband affair

വിവാഹേതര ബന്ധം ചോദ്യം ചെയ്ത ഭർത്താവിനെ യുവതിയും കാമുകനും ചേർന്ന് തീകൊളുത്തി കൊന്നു. കർണാടകയിലെ തുംകൂറിലാണ് സംഭവം. 52 വയസ്സുകാരനായ നാരായണപ്പയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അന്നപൂർണ (36), കാമുകൻ രാമകൃഷ്ണ (35) എന്നിവരെ ജയനഗര പൊലീസ് അറസ്റ്റ് ചെയ്തു. (Woman killed husband affair)

പെയിൻ്റിങ് തൊഴിലാളിയായ രാമകൃഷ്ണയുമായുള്ള ഭാര്യയുടെ ബന്ധത്തെപ്പറ്റി നാരായണപ്പ മനസ്സിലാക്കിയിരുന്നു. ഇക്കാര്യത്തിൽ ഇരുവരും പരസ്പരം വഴക്കിടുകയും പതിവായിരുന്നു. ഞായറാഴ്ച വൈകുന്നേരം രാമകൃഷ്ണൻ്റെ വീട്ടിൽ അന്നപൂർണയെ കണ്ടെതിനെ തുടർന്ന് നാരായണപ്പ വീണ്ടും ഭാര്യയുമായി വഴക്കിട്ടു. ഇതിൻ്റെ ദേഷ്യത്തിൽ ഭർത്താവിനു മേൽ പെട്രോളൊഴിച്ച അന്നപൂർണ തീകൊളുത്തുകയായിരുന്നു. സ്വയരക്ഷക്കായി വീട്ടിൽ നിന്നിറങ്ങി ഓടിയ നാരായണപ്പ തീ കെടുത്താനായി ഓടയിലേക്ക് ചാടി. തുടർന്ന് ഓടയിൽ നിന്ന് വലിഞ്ഞുകയറാൻ ശ്രമിച്ച നാരായണപ്പയെ രാമകൃഷ്ണ അടിച്ചു താഴെയിടുകയായിരുന്നു.

Story Highlight: Woman killed husband questioning affair

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here