Advertisement

നൂറുദിന പരിപാടി മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നെന്ന് മുഖ്യമന്ത്രി

September 15, 2021
Google News 1 minute Read
100 days program

സംസ്ഥാനസര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടി വിജയകരമായി മുന്നോട്ടുപോകുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നൂറുദിന കര്‍മ പരിപാടിയുടെ അവലോകന യോഗം ഇന്ന് ചേര്‍ന്നു. വിവിധ വകപ്പുകള്‍ നൂറുദിന പരിപാടിയില്‍ പൂര്‍ത്തീകരിക്കാതെ കണ്ടത് 171 പദ്ധതികളാണ്. സെപ്തംബര്‍ 19നാണ് നൂറുദിന പരിപാടികള്‍ അവസാനിക്കേണ്ടത്. 171 പദ്ധതികളില്‍ 100 ശതമാനം പൂര്‍ത്തിയാക്കിയ പദ്ധതികള്‍ 101 എണ്ണമാണുള്ളത്. 63 ശതമാനം പൂര്‍ത്തിയായതായി മുഖ്യമന്ത്രി അറിയിച്ചു.100 days program

ഇതോടൊപ്പം തൊഴിലവസരങ്ങള്‍ നല്‍കാനും സര്‍ക്കാര്‍ തീരുമാനമായിട്ടുണ്ട്. 75000 പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇതില്‍ 68195 പേര്‍ക്ക് തൊഴില്‍ നല്‍കിക്കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടപടികള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. തൊഴിലവസരങ്ങള്‍ നല്‍കല്‍ 100 ശതമാനം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വേലിയേറ്റ മേഖലയില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിന് ഫിഷറീസ് വകുപ്പ് നടപ്പിലാക്കിയ പുനര്‍ഗേഹം പദ്ധതി ശ്രദ്ധിക്കപ്പെട്ടു. 2450 കോടിയുടെ ഈ പദ്ധതി തീരദേശ നിവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ആദ്യ പദ്ധതിയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള 1398 കോടിയും സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 1052 കോടിയുമാണ് ഇതിനായി വകയിരുത്തിയത്.

Read Also : സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയം; ചാത്തമംഗലം ഒൻപതാം വാർഡ് കണ്ടെയ്ൻമെന്റ് സോണായി തുടരും: മുഖ്യമന്ത്രി

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 260 വ്യക്തിഗത വീടുകളാണ് നല്‍കിയത്. 308 വ്യക്തിഗത വീടുകളും 276 ഫ്‌ളാറ്റുകളും ഈ പദ്ധതിയുടെ വീടുകളും നാളെ ഗുണഭോക്താക്കള്‍ക്ക് കൈമാറും. വേലിയേറ്റ മേഖലയില്‍ 18,785 കുടുംബങ്ങളാണുള്ളത്. ഇതില്‍ 7716 പേര്‍ മാറിത്താമസിക്കുന്നതിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനാവശ്യമായ ഇന്റര്‍നെറ്റ് കണക്ടിറ്റിവിറ്റി നടപ്പിലാക്കുന്നതിനായ നടപടികളും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.

Story Highlight: 100 days program, pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here